‘മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലെ ഗുണ്ടാ തലവനായി തിളങ്ങി’, ഒഡിഷ സ്വദേശി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദ് ചലച്ചിത്ര നടൻ

ഒഡിഷ സ്വദേശി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദ് ചലച്ചിത്ര നടൻ. പതിനാലോളം സിനിമകളിൽ വിനോദ് മുഖം കാണിച്ചിട്ടുണ്ട്. മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങളിൽ അടക്കം വിനോദ് അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതൽക്കേ നടൻ ആകണമെന്ന ആഗ്രഹം വിനോദിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജോലി സമയങ്ങൾക്കിടയിലും വിനോദ് അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിലായിരുന്നു.

ALSO READ: ‘ടിടിസി കഴിഞ്ഞപ്പോഴേക്കും വിവാഹം, ഒടുവിൽ ഡിവോഴ്‌സ്, അതുകൊണ്ട് ജാതകത്തിൽ ഒരു കാര്യവുമില്ല, നാട്ടുകാരെ കുറിച്ച് ചിന്തയും വേണ്ട’, ചിത്ര പറയുന്നു

പുലിമുരുകൻ, ജോസഫ്, ഗ്യാങ്‌സ്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ വിനോദ് വേഷമിട്ടിട്ടുണ്ട്. ചൊവ്വാഴ്ച ആറ് മണിയോടെയാണ് ടിക്കറ്റ് ചോദിച്ചതിന് ടി ടി ഇ വിനോദിനെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. തൃശൂർ വെളപ്പായയിൽ വെച്ചായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ചതുമായ ബന്ധപ്പെട്ട തർക്കമായിരുന്നു കൊലപാതക കാരണം. സംഭവത്തിൽ ഒഡീഷ സ്വദേശിയും ഭിന്ന ശേഷിക്കാരനുമായ രജനികാന്ത് പൊലീസ് പിടിയിലായിട്ടുണ്ട്. പാലക്കാട് വെച്ചാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ALSO READ: ‘പ്രതിഫലത്തിലെ സ്ത്രീ പുരുഷ വ്യത്യാസം’, ആണുങ്ങളോട് വിലപേശില്ല പക്ഷേ സ്ത്രീകളോടുണ്ട്, ഭയങ്കര വിഷമം തോന്നും: മഞ്ജു പിള്ള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News