തൃശൂരില്‍ ടിടിഇയെ കൊലപ്പെടുത്തിയ സംഭവം; പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

തൃശൂരില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിക്കറ്റ് എക്‌സാമിനര്‍ വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.  മൃതദേഹം സ്വദേശമായ എറണാകുളം മഞ്ഞുമ്മലിലേക്ക് കൊണ്ടുപോകും. വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി രജനീകാന്തയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റും ആര്‍ പി എഫ് രേഖപ്പെടുത്തി. ഇന്നലെ രാത്രി ഏഴുമണിയോടെ തൃശൂര്‍ വെളപ്പായ റെയില്‍വേ മേല്‍പാലത്തിന് സമീപം എറണാകുളം പാറ്റ്‌ന എക്‌സ്പ്രസ്സ് ട്രെയിനില്‍ ആയിരുന്നു സംഭവം.

ALSO READ :വയനാട്ടില്‍ കൊടികളൊഴിവാക്കി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ

എസ് 11 കോച്ചില്‍ വാതിലിന് സമീപം നിന്ന വിനോദിനെ പ്രതി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ രണ്ടു കൈ കൊണ്ടും തള്ളിയിട്ടു എന്നാണ് എകഞ ല്‍ പറയുന്നത്. പ്രതിയായ ഒഡീഷ സ്വദേശി രജനികാന്ത കുന്നംകുളത്ത് ബാര്‍ ഹോട്ടലില്‍ ക്ലീനിങ് ജോലി ചെയ്തു വരികയായിരുന്നു. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും പറഞ്ഞുവിട്ട പ്രതി നാട്ടിലേക്ക് പോകാനാണ് ട്രെയിനില്‍ കയറിയത്. ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയ ഇയാളോട് വിനോദ് ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News