ക്ഷയരോഗത്തിനുള്ള മരുന്നായ ബെഡാക്വിലിന്‍ ഇനി ഇന്ത്യയിൽ നിർമ്മിക്കാം

ഇന്ത്യയ്ക്ക് ക്ഷയരോഗത്തിനുള്ള മരുന്നായ ബെഡാക്വിലിന്‍ ഇനി തദ്ദേശീയമായി നിർമ്മിക്കാം. മരുന്നിന്റെ പേറ്റന്റ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺ കമ്പനി ഒഴുവാക്കിയതോടെയാണ് തദ്ദേശീയമായി മരുന്ന് നിർമ്മിക്കാൻ സാധിക്കുന്നത് . ശനിയാഴ്ച ഇതുസംബന്ധിച്ച പ്രസ്താവന യുഎസ് മരുന്ന് കമ്പനി പുറത്തിറക്കി. ഇതോടെ, ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ 134 രാജ്യങ്ങള്‍ക്ക് ബെഡാക്വിലിന്‍ എന്ന മരുന്ന് നിര്‍മിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്.

Also read:ശിവാജിയുടെ ‘പുലിനഖം’ ഇന്ത്യയിലേക്ക് എത്തിക്കും; ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ മന്ത്രി യുകെയിലേക്ക്

നിര്‍ദേശിക്കുന്ന മരുന്നിന്റെ മുഖ്യ ഘടകമായ ബെഡാക്വിലിന്റെ പേറ്റന്റ് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.ലോകത്താകെ നാലരലക്ഷം ക്ഷയരോ​ഗികളാണുള്ളത്. ഇതില്‍ ഭൂരിഭാ​ഗവും ഇന്ത്യയുള്‍പ്പെടുന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്.

Also read:വസ്തുവിനെച്ചൊല്ലി കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം; ആറുപേരെ വെടിവച്ചുകൊന്നു, മരിച്ചവരില്‍ രണ്ട് കുട്ടികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here