മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

ഇന്ന് രാത്രിയും ചൊവ്വാഴ്ച പകലും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (25.07.23 ചൊവ്വാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Also Read: കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച അവധി

അങ്കണവാടികള്‍ , ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പിഎസ്സി, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, കൂടിക്കാഴ്ചകള്‍ മുന്‍നിശ്ചയപ്രകാരം നടക്കും. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ പിന്നീട് ക്രമീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News