പത്തനംതിട്ടയില്‍ ട്യൂഷന്‍ സെന്ററുകളും നാളെ പ്രവര്‍ത്തിക്കാന്‍ പാടില്ല: ജില്ലാ കളക്ടര്‍

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ ട്യൂഷന്‍ സെന്ററുകളും നാളെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍. വിദ്യാര്‍ത്ഥികളുടെ സുരക്ഷ പരിഗണിച്ചാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. നിയമവിരുദ്ധമായി അവധി ദിനത്തില്‍ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നാളെ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചാല്‍ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നിരീക്ഷിക്കാന്‍ പൊലീസിനെയും ചുമതലപ്പെടുത്തി.

ALSO READ:കനത്ത മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ജൂണ്‍ 27 വ്യാഴം ) പത്തനംതിട്ട ജില്ലയിലെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ. പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ALSO READ:ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം കടപുഴകി വീണ് വിദ്യാർഥിക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News