രണ്ട് മാസം മുമ്പ് മാണ്ഡ്യയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ഒളിച്ചോടിയ ട്യൂഷന്‍ അധ്യാപകനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഷേക് ഗൗഡയ്ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. പ്രതി വിവാഹിതനാണെന്നും രണ്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Read Also: 17 വര്‍ഷം മുമ്പ് ‘കൊല്ലപ്പെട്ടയാള്‍’ ജീവനോടെ; ‘ശിക്ഷ’ അനുഭവിച്ച് പ്രതികള്‍
നവംബര്‍ 23ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായും ജെപി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (സൗത്ത് ഡിവിഷന്‍) ലോകേഷ് ബി ജെ പറഞ്ഞു. ‘ജനുവരി അഞ്ചിന് മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി 25 വയസ്സുള്ള പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also: അക്ഷരത്തെറ്റ് തുമ്പായി, സഹോദരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവ് പൊലീസ് പിടിയിൽ
അതിനിടെ, മറ്റൊരു കേസില്‍ ഭീഷണിക്കത്തിലെ അക്ഷരത്തെറ്റ് കേസിലെ തുമ്പായി. സഹോദരനെ തട്ടിക്കൊണ്ടു പോയി സ്വന്തം കുടുംബത്തിനോട് മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവ് അയച്ച കത്തിലെ അക്ഷരത്തെറ്റാണ് പ്രതിയെ കുടുക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here