തുലിപ്പ് പൂവിട്ടു തുടങ്ങി; സന്ദര്‍ശകരെ കാത്ത് ഏഷ്യയിലെ വമ്പന്‍ പൂന്തോട്ടം

ദാല്‍ തടാകത്തിനും സബര്‍വന്‍ കുന്നുകള്‍ക്കുമിടയില്‍ ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുകയാണ്. മുമ്പ് സിറാജ്ബാഗ് എന്ന അറിയപ്പെട്ടിരുന്ന, ഇപ്പോള്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ്പ് ഗാര്‍ഡന്‍ എന്ന് അറിയപ്പെടുന്ന മനോഹരമായ പൂന്തോട്ടം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. പല നിറത്തിലുള്ള തുലിപ്പ് പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങിയതായി ഫ്‌ളോറികള്‍ച്ചര്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ALSO READ:  ഈ പൈനാപ്പിൾ ജ്യൂസ് ഇത്തിരി വെറൈറ്റി ആണ്; പരീക്ഷിക്കാം ഈ നോമ്പുകാലത്ത്

ഒരു മാസമോ അതിലധികമോ നാള്‍ തുലിപ്പ് പുഷ്പങ്ങള്‍ അതേപടി നില്‍ക്കാന്‍ പ്രത്യേകമായി പല ഘട്ടങ്ങളിലായാണ് ഇവയുടെ ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. മുഴുവന്‍ ചെടികളും പൂത്തുകഴിയുമ്പോള്‍ മഴവില്‍ അഴകിലായിരിക്കും ഇവ കാഴ്ചക്കാരുടെ മനം കവരുന്നത്.

നിലവിലുള്ള അറുപത്തിയെട്ട് വ്യത്യസ്ത തുലിപ്പ് പൂക്കള്‍ക്കിടയിലേക്ക് പുതിയ അഞ്ച് എണ്ണം കൂടി അധികൃതര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമ്പത്തിയഞ്ച് ഹെക്ടറില്‍ ഒരുക്കിയിരിക്കുന്ന പൂന്തോട്ടത്തില്‍ 17 ലക്ഷത്തോളം തുലിപ്പ് ചെടികളാണ് പൂവിടാന്‍ കാത്തിരിക്കുന്നത്. തുലിപ്പിനൊപ്പം ഹയാസിന്ത്, ഡാഫോഡില്‍സ്, മസ്‌കാരി, സൈക്ലാമെന്‍സ് എന്നിവ ഉള്‍പ്പെടെ പൂന്തോട്ടത്തിലുണ്ട്.

ALSO READ:  വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാം

ഗുലാം നബി ആസാദാണ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ 2007ല്‍ തുലിപ്പ് തോട്ടം സ്ഥാപിച്ചത്. നെതര്‍ലെന്റില്‍ നിന്നും ഇറക്കുമതി ചെയ്ത അമ്പതിനായിരം തുലിപ്പ് ചെടികള്‍ കൊണ്ടാണ് ആദ്യമായി ഈ പൂന്തോട്ടത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. ഇതിനെ ടൂറിസ്റ്റുകള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. കാഴ്ചക്കാരുടെയും തുലിപ്പുകളുടെയും എണ്ണം വര്‍ഷാവര്‍ഷം കൂടിവന്നു.

സിനിമാ ചിത്രീകരണത്തിനും മറ്റും രാജ്യത്തുടനീളം നിന്നും പലരും ഇവിടെ എത്താറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News