‘പാർട്ടിയുടെ അഭിമാനം’; യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി മുൻ ഡെമോക്രാറ്റ് തുളസി ഗബ്ബാർഡിനെ നിയമിച്ച് ട്രംപ്

TULSI GABBARD

യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി മുൻ ഡെമോക്രാറ്റ് നേതാവ് തുളസി ഗബ്ബാർഡ് നിയമിതയായി. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ് തുളസിയെ നേരിട്ട് തെരെഞ്ഞെടുത്തത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിമാനമാണ് തുളസിയെന്നാണ് നിയമനത്തിന് ശേഷം ട്രംപ് അവരെ വിശേഷിപ്പിച്ചത്. രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന നേതാവാണ് അവരെന്നും ട്രംപ് പുകഴ്ത്തി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയായിരുന്നു ട്രംപിൻറെ പ്രഖ്യാപനം.രണ്ട് പതിറ്റാണ്ടിലേറെയായി തുളസി അമേരിക്കയ്ക്ക് വേണ്ടി പോരാടിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന നേതാവാണ് തുളസിയെന്നും ട്രംപ് എക്സ് പോസ്റ്റിൽ കുറിച്ചു.

ALSO READ; സുഹൃത്തിനൊപ്പമുള്ള അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ; പാക് ടിക് ടോക് താരം വിവാദത്തിൽ

ആരാണ് തുളസി ഗബ്ബാർഡ്? 

2013 മുതൽ 2021 വരെ ഹവായിയിലെ ടു ആം കോൺഗ്രസ് ഡിസ്ട്രിക്റ്റിൻ്റെ ഡെമോക്രാറ്റിക് പ്രതിനിധിയായി തുളസി ഗബ്ബാർഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനിടെ 2019ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറിയിൽ കമലാ ഹാരിസിനെതിരെ തുളസി ഗബ്ബാർഡ് മത്സരിച്ചു.2022ലാണ് ഡെമോക്രാറ്റിക് പാർട്ടി താത്കാലികമായി വിട്ടു ഇരുപത് വർഷത്തിലേറെ യുഎസ് മിലിറ്ററിയിൽ സേവനമനുഷ്ഠിച്ചുവെന്ന അനുഭവസമ്പത്തും ഇവർക്കുണ്ട്.

അതേസമയം പേരുകൊണ്ട് പലപ്പോഴും ഇന്ത്യൻ വംശജയാണെന്ന് തെറ്റിദ്ധരിച്ച ഒരു വ്യക്തി കൂടിയാണ് തുളസി ഗബ്ബാർഡ്.ആദ്യ പേര് തുളസി എന്നാണെങ്കിലും ഇന്ത്യയുമായി ഇവർക്ക് യാതൊരു നേരിട്ടുള്ള ബന്ധവും ഇല്ല. അമ്മ കരോൾ പോർട്ടൽ ഹിന്ദു മതം സ്വീകരിച്ചതിനെ തുടർന്ന് മക്കൾക്ക് സംസ്‍കൃത-ഹിന്ദു വാക്കുകൾ പേരായി നൽകിയതാണ് തുളസി എന്ന പേരിന് പിന്നിലെ കഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration