ദിവസവും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണോ?

കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും വളരെ സാധാരണമായി കാണുന്ന ഒന്നാണ് തുളസിച്ചെടി. ഒത്തിരി ഗുണങ്ങളാണ് ഈ ചെടിക്ക് ഉള്ളത്. മുറിവ് ഉണങ്ങുന്നതിനും മറ്റുമായി നാം തുളസിച്ചെടി ഉപയോഗിക്കാറുണ്ട്. പല വീടുകളിലും തുളസിയില ഇട്ട വെള്ളം കുടിക്കാനായി ഉപയോഗിക്കുന്നതും പതിവാണ്.

എന്നാല്‍ ഇപ്പോഴും പലര്‍ക്കും തുളസിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വ്യക്തമായി ധാരണയില്ല. രാവിലെ തുളസി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തുളസി ഇലയിട്ട് തിളപ്പിച്ച വെള്ളത്തിന് എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് നോക്കിയാലോ?

ALSO READ:‘ആ സിനിമ കണ്ട് പ്രിയന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു’: ശ്രീനിവാസൻ

– സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു

സമ്മര്‍ദ്ദവും ഉത്കണ്ഠയുമൊക്കെ ഈ കാലഘട്ടത്തില്‍ നിരവധി പേര്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ്. തുളസി വെള്ളം കുടിക്കുന്നത് ഇതിനെ ചെറുക്കാന്‍ സഹായിക്കും. തുളസിക്ക് അഡാപ്‌റ്റോജെനിക് ഗുണങ്ങളുണ്ട്. കാല്‍സ്യം, സിങ്ക്, ഇരുമ്പ്, വിറ്റാമിനുകള്‍ എ, സി തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അഡാപ്‌റ്റോജെനികള്‍ ശരീരത്തിലെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കുന്നു.
ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നു. വയറുവേദന, ഗ്യാസ്, ദഹനപ്രശ്‌നങ്ങള്‍ എന്നിവ അകറ്റുന്നതിന് തുളസി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തുളസിയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഏറെ അടങ്ങിയിരിക്കുന്നു. ഇത് ദഹനനാളത്തിലെ അസ്വസ്ഥത കുറയ്ക്കാനും സഹായിക്കുന്നു.

– ശ്വാസകോശാരോഗ്യം

തുളസി വെള്ളം കുടിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആസ്ത്മ, ബ്രോങ്കൈറ്റിക്സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്. ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും തുളസി വെള്ളം സഹായിക്കും.

– പ്രതിരോധശേഷി കൂട്ടുന്നു

തുളസിയില ധാരാളം ആന്റി ഓക്‌സിഡന്റുകളാലും ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളാലും സമ്പന്നമാണ്. ഇത് ശരീരത്തിന് വളരെ ഗുണകരമാണ്. ദിവസവും തുളസി വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കൂടാതെ ജലദോഷം, പനി പോലുള്ള അസുഖങ്ങള്‍ അകറ്റി നിര്‍ത്താനും സഹായിക്കുന്നു.

– വായിലെ ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കുന്നു

തുളസിയിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ വായിലെ ബാക്ടീരിയകളെ ചെറുക്കാനും മോണരോഗങ്ങളെ തടയാനും വളരെയധികം സഹായകമാണ്. തുളസി വെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുന്നത് മോണ വീക്കത്തെ കുറയ്ക്കാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോള്‍ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം ഇളംചൂടില്‍ കവിള്‍കൊണ്ടാല്‍ ആശ്വാസം ലഭിക്കും.

ALSO READ:ഇതെന്താ മുടി പിന്നിയിട്ട പോലുള്ള ടൈയോ? വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും, സ്‌റ്റൈലിഷ് ലുക്കില്‍ കരണ്‍ ജോഹര്‍

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News