ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കപാത ഇടിഞ്ഞുവീണു, 40-ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉത്തരകാശിയിലെ ദണ്ഡല്‍ഗാവില്‍ നിന്നും സില്‍ക്യാരയുമായി ബന്ധിപ്പിക്കുന്നതാണ് തുരങ്കം.
ഉത്തരകാശിയില്‍ നിന്നും യമുനോത്രി ധാമിലേക്കുളള യാത്ര 26 കിലോമീറ്ററായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നാലര കിലോമീറ്റര്‍ ദൂരമുളള തുരങ്കപാത നിര്‍മ്മിക്കുന്നത്. ഇന്ന് പുലര്‍ച്ചെയോടെ തുരങ്കത്തിന്റെ 150 മീറ്റര്‍ നീളമുളള ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. കുടുങ്ങിയ തൊഴിലാളികള്‍ക്കായി തുരങ്കത്തിലേക്ക് ഓക്‌സിജന്‍ പൈപ്പുകള്‍ എത്തിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
Also Read; ആളൊഴിഞ്ഞ വീട്ടിൽ 9 വയസുകാരനും അച്ഛനും തൂങ്ങിമരിച്ച നിലയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here