ഇടിയുടെ പൊടിപൂരവുമായി ‘ടര്‍ബോ ജാസിം’ ഗള്‍ഫിലേക്ക്…; റിലീസ് തീയതി പുറത്ത്

അറബി ഭാഷയിൽ ഡബ്ബ് ചെയ്‌തെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡ് സൃഷ്‌ടിക്കാന്‍ ടര്‍ബോ. ഈ വർഷം മെയ് മാസത്തിൽ റിലീസ് ചെയ്‌ത സിനിമയില്‍ മമ്മൂട്ടിയുടെ ടർബോ ജോസ് കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രത്തിന്‍റെ അറബി വേര്‍ഷന്‍ ഓഗസ്റ്റ് രണ്ടിനാണ് റിലീസിന് എത്തുക. മിഥുൻ മാനുവൽ തോമസ് രചിച്ച്, വൈശാഖ് സംവിധാനം ചെയ്‌ത് ഈ മാസ് ആക്ഷൻ ചിത്രം നിർമിച്ചത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ താരം തന്നെയാണ്.

ALSO READ | ‘ആ മനുഷ്യന്‍ ഒരിക്കല്‍ പോലും മുഖം ചുളിച്ചില്ല’; തന്റെ വില്ലനെ കുറിച്ച് ധനുഷ്- വീഡിയോ

അറബി ഭാഷയിലുള്ള ടർബോയുടെ ട്രെയ്‌ലറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 17 ഡബ്ബിങ് ആർട്ടിസ്റ്റുകൾ ചേർന്നാണ് ഡബ്ബ് ചെയ്‌തത്. അതിൽ 11 പേർ യുഎഇ സ്വദേശികളാണ്. അറബി ഭാഷയുടെ പ്രചാരണവും അവിടുത്തെ പ്രതിഭകളുടെ കഴിവ് ദേശീയ – അന്തർദേശീയ തലത്തിലെത്തിക്കുക എന്ന ഉദ്ദേശവും മുന്നിൽവെച്ചാണ് ഇങ്ങനെയൊരു ശ്രമത്തിന്‌ ആര്‍ട്ടിസ്റ്റുകള്‍ മുന്നിട്ടിറങ്ങിയത്.

മൂന്നാഴ്‌ച സമയമെടുത്താണ് ടര്‍ബോ അറബിയിൽ പൂർണമായി ഡബ്ബ് ചെയ്‌തത്. സമദ് ട്രൂത്ത് നേതൃത്വം നൽകുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ഈ ചിത്രം ഗൾഫ് രാജ്യങ്ങളിലുടെ നീളം പ്രദർശനത്തിന് എത്തിക്കുക. ടർബോ മലയാളം പതിപ്പ് ഗൾഫിൽ റിലീസ് ചെയ്തതും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. കൂടുതൽ ഇന്ത്യൻ ചിത്രങ്ങൾ അറബിയിൽ ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന പ്രവണതയ്‌ക്ക് ടർബോ അറബി പതിപ്പിന്റെ റിലീസ് തുടക്കം കുറിക്കുമെന്നാണ് പിന്നണി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടി, തെലുഗു നടൻ സുനിൽ എന്നിവരും, മലയാളത്തിൽ നിന്ന് ശബരീഷ് വർമ, ബിന്ദു പണിക്കർ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ജോണി ആൻ്റണി എന്നിവരും അണിനിരന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യറാണ്. എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ്. വിഷ്ണു ശർമയാണ് ക്യാമറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News