മമ്മൂക്ക തന്നെ താരം; വൈറലായി ‘ടർബോ’ ജോസ് ലുക്ക്

പ്രമോഷൻ മെറ്റീരിയലുകൾ സിനിമയുടെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നാണ്. അതിൽ പ്രധാനം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ്. റിലീസ് ആകാൻ പോകുന്ന പോകുന്ന സിനിമ ഏത് ജോണറായിരിക്കും ഏത് പ്രമേയം കൈകാര്യം ചെയ്യും തുടങ്ങിയ ഏകദേശ ധാരണകൾ ഉണ്ടാക്കുന്നതിൽ പ്രമോഷൻ മെറ്റീരിയലുകൾക്ക് പ്രധാന പങ്കുണ്ട്.

ALSO READ: അധികമായാല്‍ ഈന്തപ്പഴവും ‘വിഷം’ ;ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

പ്രേക്ഷകരെ സിനിമയിലേക്ക് അടുപ്പിക്കുന്ന ഘടകം എന്ന നിലയിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അതിസുക്ഷ്മമായാണ് അണിയറപ്രവർത്തകർ ഡിസൈൻ ചെയ്യുക. സൂപ്പർ താരങ്ങളുടെ ഫസ്റ്റ് ലുക്ക്അ പോസ്റ്ററുകൾക്കായി എന്നും ആരാധകർ കാത്തിരിക്കാറുണ്ട്. അത്തരത്തിലൊരു കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങി മലയാളികളിൽ ആവേശമായിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ‘ടർബോ’ എന്ന സിനിമയുടേത്.

മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കറുപ്പ് ഷർട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പിൽ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ തരം​ഗമായതിന് പിന്നാലെ മമ്മൂട്ടിക്ക് പകരം പ്രിയതാരങ്ങളുടെ മുഖം ഉൾപ്പെടുത്തി ആരാധകർ പോസ്റ്ററുകൾ നിർമിക്കാൻ തുടങ്ങി. അങ്ങനെ നിർമിച്ച പോസ്റ്ററുകളും വൈറൽ ആയികൊണ്ടിരിക്കുകയാണ്.

ALSO READ: കെഎസ്ആര്‍ടിസിയുടെ പുതുവര്‍ഷ സമ്മാനം,തലസ്ഥാനത്ത് ഇനി ഈ ‘ആനവണ്ടി’

വിജയ്, മോഹൻലാൽ, കമൽഹാസൻ, നിവിൽ പോളി, ജയറാം, അജിത് തുടങ്ങി ഒട്ടനവധി താരങ്ങളെ ‘ടർബോ ജോസ്’ ആയി കാണാം. ഇത്തരം പോസ്റ്ററുകൾ വന്നതിന് പിന്നാലെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും മമ്മൂക്കയുടെ തട്ട് താണുതന്നെയിരിക്കും എന്ന തരത്തിലുള്ള കമന്റുകളുമായി മമ്മൂട്ടി ആരാധകർ രം​ഗത്തെത്തി.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയ്ക്ക് വൈശാഖ് ആണ് സംവിധാനം നിർവഹിക്കുന്നത്. ആക്ഷന്‍- കോമഡി ചിത്രമാകും ടര്‍ബോ. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ്. മമ്മൂട്ടിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ‘കാതൽ’ ആണ്. ഭ്രമയുഗം, ബസൂക്ക എന്നീ ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News