ബോക്‌സ് ഓഫീസില്‍ ഇടിച്ചുകയറി ‘ജോസേട്ടായി’; 50 കോടി ക്ലബില്‍ ടര്‍ബോ

ബോക്‌സോഫീസില്‍ ഇടിച്ചുകയറി ടര്‍ബോ ജോസും സംഘവും. ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം അമ്പതുകോടി ക്ലബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് ടര്‍ബോ.

ALSO READ:നിങ്ങള്‍ ക്യൂവിലാണ്…! എവറസ്റ്റില്‍ ‘ട്രാഫിക് ജാം’; വൈറല്‍ വീഡിയോ

മിഥുന്‍ മാനുവല്‍ തോമസിന്റെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ തിയേറ്ററുകളിലെത്തിയത് ഈ മാസം 23-നാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളും ചെയ്‌സ് രംഗങ്ങളുമാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. റിലീസ് ചെയ്ത് വെറും നാലുദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 52.11 കോടിയാണ്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി എന്നുപറഞ്ഞുകൊണ്ടാണ് സന്തോഷവാര്‍ത്ത നിര്‍മാതാക്കള്‍ പങ്കുവെച്ചത്.

ALSO READ:‘ഞാൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു, അതാണ് ഇന്ത്യയുടെ ട്രാജഡി’ ; മുന്‍ രാഷ്‌ട്രപതി കെആർ നാരായണനെ കണ്ട ഓര്‍മ പങ്കുവെച്ച് ചുള്ളിക്കാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News