ഡ്യൂപ്പില്ലാതെ മമ്മൂക്കയുടെ തീപാറും കാര്‍ ചേസിങ്; ‘ടര്‍ബോ’ ലൊക്കേഷന്‍ വീഡിയോ പുറത്ത്

ബോക്‌സ് ഓഫീസിനെ ഇളക്കിമറിച്ച് പ്രയാണം തുടരുകയാണ് ജോസേട്ടായി. റെക്കോര്‍ഡുകള്‍ തകര്‍ത്ത് ‘ടര്‍ബോ’ കുതിക്കുമെന്നതില്‍ സിനിമാ പ്രേക്ഷകര്‍ക്ക് അത്ഭുതമൊന്നുമില്ല. ചിത്രം ഇതിനകം തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനിലെ ചില വീഡിയോകള്‍ പുറത്തുവന്നിരിക്കുകയാണ്. പിന്നാലെ ഇതേ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയോയില്‍ സജീവമാണ്.

ALSO READ:മേയർ ആര്യ രാജേന്ദ്രനെതിരായ കെഎസ്ആർടിസി ഡ്രൈവറുടെ അധിക്ഷേപം; യദുവിൻ്റെ ഹർജി തളളി

ഡ്യൂപികളൊന്നുമില്ലാതെ മമ്മൂക്ക നടത്തുന്ന തീ പാറും കാര്‍ ചേസിങ് സിനിമാസ്വാദകരെ അമ്പരപ്പിച്ചിരിക്കുകയാണ്. വലിയ കറുത്ത വാഹനത്തില്‍ മുന്നോട്ടും പിന്നോട്ടും ഇടതടവില്ലാതെ കാര്‍ റൈഡ് ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. വാഹനത്തിനുള്ളില്‍ മമ്മൂക്കയോടൊപ്പം നായിക അഞ്ജന പ്രകാശും ഫ്രണ്ട് സീറ്റിലുണ്ട്. വാഹനങ്ങളോടുള്ള മമ്മൂക്കയുടെ അടങ്ങാത്ത ഇഷ്ടവും, വാഹനങ്ങള്‍ ഹാന്‍ഡില്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ കഴിവും ഉള്‍പ്പെടെ ആരാധകര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവ ചര്‍ച്ചയാക്കിയിട്ടുണ്ട്.

ALSO READ:കുട്ടികൾക്ക് പോലുമുണ്ടാക്കാം ഈ സ്നാക്ക്; ബ്രഡ് കൊണ്ട് ഒരു സ്പെഷ്യൽ റോൾ പരീക്ഷിച്ചാലോ..?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News