‘നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റ് ടർബോ’, ഇതാണ് മലയാളി ഇതാണ് മമ്മൂട്ടി ഇതാണ് മറുപടി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം കൊണ്ട് ലോകമെമ്പാടും 1 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരേക്കും വിറ്റഴിഞ്ഞത്. ചിത്രത്തിന്റെ റിലീസിനായി ഇനിയും ഒരാഴ്ച ബാക്കിയുള്ളപ്പോഴാണ് റെക്കോർഡ് വിൽപ്പന നടക്കുന്നത്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി. കേരളത്തിൽ തീയേറ്റർ ചാർട്ടിങ് നടക്കുന്നു. 300ലധികം തീയറ്ററുകളിൽ കേരളത്തിൽ ടർബോ എത്തും.

ALSO READ: ‘മഴ തന്നെ മഴ’, മെയ് അവസാനത്തോടെ സംസ്ഥാനത്ത് കാലവർഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

2 മണിക്കൂർ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ട്രെയിലർ വൻ ആവേശമാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

ALSO READ: ‘ബേപ്പൂരിൽ മരിച്ച 14 വയസ്സുള്ള കുട്ടിയുടെ പരിശോധനാഫലം പൂനെയിൽ നിന്നും വന്നിട്ടില്ല’, വെസ്റ്റ് നൈൽ സ്ഥിരീകരിക്കാനായില്ല: ആരോഗ്യമന്ത്രി

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News