അവസാന 24 മണിക്കൂറിൽ 18 ആയിരം ടിക്കറ്റുകൾ വിറ്റു, ബുക് മൈ ഷോയിൽ 50 നായിരത്തിലധികം ഇന്ട്രെസ്റ്റ്; ടർബോ ജോസ് ചുമ്മാ തീ

ബുക് മൈ ഷോയിൽ അവസാന 24 മണിക്കൂറിൽ 18 ആയിരം ടിക്കറ്റുകൾ വിറ്റ് മമ്മൂട്ടി ചിത്രം ടർബോ. 50 നായിരത്തിലധികം ഇന്ട്രെസ്റ്റ് ബുക്കിംഗ് തുടങ്ങി ഒരുദിവസം കൊണ്ട് തന്നെ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു കോടി രൂപയുടെ ടിക്കറ്റുകളാണ് ടർബോ നിമിഷ നേരങ്ങൾ കൊണ്ട് വിറ്റഴിച്ചത്. ഇതോടെ മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായി ടർബോ മാറിയിരിക്കുകയാണ്.

ALSO READ: ടർബോ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമോ? പീറ്ററിന്‌ എന്ത് പറ്റി? മറുപടിയുമായി തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്

2 മണിക്കൂർ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ട്രെയിലർ വൻ ആവേശമാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

ALSO READ: ‘ഒരു ഘട്ടത്തില്‍ അച്ഛന്‍ പറഞ്ഞു, തീരെ പറ്റാണ്ടായി നീ എന്തെങ്കിലും നോക്കിയാലേ ശരിയാവുകയുള്ളു’, കടന്നുവന്ന പ്രതിസന്ധികളെ കുറിച്ച് രാജേഷ് മാധവൻ

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News