‘സംഭവം ഇറുക്ക്’ മമ്മൂക്കയുടെ ടർബോ ഫാൻ മെയ്‌ഡ്‌ പോസ്റ്റർ പുറത്ത്; കയ്യിൽ ഇരട്ടക്കുഴൽ, ആകെമൊത്തം ഒരാക്ഷൻ പടത്തിന്റെ ആമ്പിയൻസ്

മമ്മൂട്ടി വൈശാഖ് കോമ്പോ വീണ്ടും ആവർത്തിക്കുന്ന പുതിയ ചിത്രമാണ് ടർബോ. കോട്ടയം അച്ചായനായിട്ടാണ് താരം സിനിമയിൽ വേഷമിടുന്നതെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ ഉദ്ഘാടന വേദിയിൽ മമ്മൂക്ക എത്തിയത് ടർബോ സിനിമയുടെ ലുക്കിലാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ഫാൻസ്‌ ഗ്രൂപ്പിൽ വന്ന ചിത്രത്തിന്റെ ഒരു ഫാൻ മെയ്‌ഡ്‌ പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: അർധരാത്രി വിജയ് ആശുപത്രിയിൽ, വീഡിയോയ്ക്ക് പിന്നാലെ താരത്തിന് എന്തുപറ്റിയെന്ന് ചോദിച്ച് ആരാധകർ; ഒടുവിൽ വിശദീകരണം

ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ചിത്രത്തിലെ മമ്മൂക്കയുടെ ലുക്ക് എങ്ങനെയായിരിക്കും എന്നതിന്റെ സൂചന നൽകി അദ്ദേഹത്തിന്റെ പേഴ്സണല്‍ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്ത് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ ടർബോ എന്ന ഹാഷ് ടാഗിൽ കൊന്തയും ഡെനിം ഷര്‍ട്ടും ഡബിള്‍ മുണ്ടും അടങ്ങിയ ഒരു ചിത്രമാണ് അഭിജിത് പങ്കുവെച്ചത്.

ALSO READ: ഇന്ത്യൻ 2 ൽ നെടുമുടി വേണുവിനെ പുനഃസൃഷ്ടിച്ചത് ഈ മലയാളം നടനിലൂടെ, മുഖമില്ലാത്തത് കൊണ്ട് തിരിച്ചറിയാതെ പോകരുത്

അതേസമയം, ഏറെ പ്രതീക്ഷകളോടെ മലയാളികൾ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ടർബോ, ബസൂക്ക, കാതൽ, ബിഗ് ബി രണ്ടാം ഭാഗം, യാത്ര രണ്ടാം ഭാഗം എന്നിവയാണ് ആ ചിത്രങ്ങളിൽ ചിലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News