വിദ്വേഷ പ്രചാരണങ്ങളെ മറികടന്ന് ടർബോ എത്ര നേടി? ഒഫീഷ്യൽ കളക്ഷൻ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി; ഇതാണ് ശരിയായ മലയാളികളുടെ മറുപടി

ടർബോ സിനിമയുടെ ഒഫീഷ്യൽ കളക്ഷൻ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി. 11 ദിവസം കൊണ്ട് സിനിമ നേടിയ കളക്ഷനാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിദ്വേഷ പ്രചാരണങ്ങളെ മറികടന്ന് ടർബോ 70 കോടി നേടിയെന്നാണ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെത്തന്നെ ഏറ്റവും മികച്ച ആദ്യദിന കളക്ഷനാണ് ടർബോ നേടിയെടുത്തത്.

ALSO READ: ‘വിട്ടുവീഴ്ചകള്‍ക്ക് തയാറായാലെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയൂ എന്ന സാഹചര്യത്തിൽ സ്ത്രീകളുടെ പ്രാധിനിധ്യം ഇല്ലെന്ന് പറയുന്നതിൽ അത്ഭുതമില്ല’, ദീദി ദാമോദരൻ

മിഥുന്‍ മാനുവല്‍ തോമസിന്റെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ തിയേറ്ററുകളിലെത്തിയത് ഈ മാസം 23-നാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളും ചെയ്‌സ് രംഗങ്ങളുമാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. റിലീസ് ചെയ്ത് വെറും നാലുദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബില്‍ ഇടം പിടിച്ചത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി എന്നുപറഞ്ഞുകൊണ്ടാണ് ചിത്രം 50 കോടി നേടിയ വാർത്ത നിര്‍മാതാക്കള്‍ പങ്കുവെച്ചത്.

ALSO READ: ‘ലാപാതാ ലേഡീസിനെ മറികടന്ന തിരക്കഥ, കറി ആൻഡ് സയനൈഡിന്റെ സംവിധായകൻ’; പാർവതിയും ഉർവശിയും ഒന്നിക്കുന്ന ഉള്ളൊഴുക്ക്; ടീസർ പുറത്ത്

അതേസമയം, കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാൻ ‘ടർബോ’യ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News