‘മമ്മൂക്കയുടെ തീ ലെവൽ പൊലീസ് സ്റ്റേഷൻ ആക്ഷൻ, തോക്ക് കറക്കിയുള്ള ഷൂട്ടിംഗ്’, ടർബോയുടെ മേക്കിങ് വീഡിയോ പുറത്ത്: കാണാം

ടർബോ സിനിമയിലെ ഏറ്റവുമധികം കയടി നേടിയ സീനാണ് പൊലീസ് സ്റ്റേഷനിൽ വെച്ചുള്ളത്. മികച്ച സംഘട്ടന രംഗംങ്ങളും ഗൺ ഷോട്ടുകളുമെല്ലാം അടങ്ങിയ ഈ സീനിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ അഭിജിത്. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ALSO READ: ‘മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചു, പ്രായമായ സ്ത്രീയുടെ തലയ്ക്ക് പരിക്കേൽപ്പിച്ചു’, ബോളിവുഡ് നടി രവീണ ടൺഠനെയും ഡ്രൈവറെയും നടുറോഡിൽ ആക്രമിച്ച് ആൾക്കൂട്ടം: വീഡിയോ

മമ്മൂക്കയുടെ കിടിലൻ ഫൈറ്റ് ആണ് പുറത്തുവിട്ട വിഡിയോയിൽ ഉള്ളത്. തോക്ക് കൊണ്ടുള്ള ഷൂട്ടിംഗ് ഉം മറ്റും ഈ മേക്കിങ് വിഡിയോയിൽ ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. മമ്മൂക്കയുടെ ആക്ഷൻ സീനിനെ അഭിനന്ദിച്ചുകൊണ്ട് തന്നെയാണ് പലരും ഈ വീഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തുന്നത്.

ALSO READ: ‘വിണൈതാണ്ടി വരുവായ’, പോലെ പലതും എന്റെ കവിതകളുടെ പേരാണ്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല’, ഇളയരാജക്കെതിരെ വൈരമുത്തു

അതേസമയം, തിയേറ്ററുകളിൽ കളക്ഷൻ വാരിക്കൂട്ടി വൈശാഖ്-മമ്മൂട്ടി ചിത്രം ടർബോ മുന്നേറുകയാണ്. കേരളത്തില്‍ നിന്ന് ടര്‍ബോ 30 കോടിയോളമാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം കളക്ഷന്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണ്. സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് 2.25 കോടിയാണ് ടർബോയുടെ കര്‍ണാടക കളക്ഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News