തുര്‍ക്കിയെ തകര്‍ത്തെറിഞ്ഞ ഭൂചലനം, ഇസ്രേയല്‍ അധിനിവേശം, ഇന്ത്യ കാനഡ തര്‍ക്കം; ലോകത്തെ ഞെട്ടിച്ച സംഭവങ്ങള്‍| Year Ender 2023

പുതുവര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പോയ വര്‍ഷത്തെ ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കാം. സന്തോഷിക്കാനും അഭിമാനിക്കാനുമുള്ള നിരവധി നിമിഷങ്ങള്‍ക്കൊപ്പം മനസിനെ വളരെ അധികം വിഷമിപ്പിക്കുന്ന ചില സംഭവങ്ങളും 2023 എന്ന വര്‍ഷത്തില്‍ സംഭവിച്ചിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, യുദ്ധങ്ങള്‍, വമ്പന്‍ വീഴ്ചകള്‍ ഇതെല്ലാം ചേര്‍ന്നതായിരുന്നു പോയ വര്‍ഷം. യുഎസിലെ വെടിവെയ്പ്പ്, പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ജയിലഴിക്കുള്ളിലായത്, ഇത് കൂടാതെ പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യര്‍ തന്നെ വരുത്തിവയ്ക്കുന്ന വിപത്തുക്കളെല്ലാം 2023ല്‍ സംഭവിച്ചു. വലിയ പ്രതീക്ഷയോടെ പുതുവര്‍ഷം പിറക്കുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം നടത്താം.

ALSO READ: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

സിറിയയിലെയും തുര്‍ക്കിയിലെയും ഭൂചലനം ലോകത്തെ ആകമാനം ദു:ഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. 67000ത്തോളം പേരാണ് ഫെബ്രുവരി ആറിനുണ്ടായ ശക്തമായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി കൊല്ലപ്പെട്ടത്. ആയിരത്തോളം കെട്ടിടങ്ങള്‍ കൂപ്പുകുത്തി, പതിനായിരങ്ങള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി. 7.8, 7.7 തീവ്രവതയിലുണ്ടായ ഭൂമികുലുക്കം 1939ന് ശേഷം തുര്‍ക്കിയിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണ്. 59,000 പേര്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടപ്പോള്‍ യുദ്ധക്കെടുതിയില്‍ വലയുന്ന സിറിയയില്‍ 8000 പേരാണ് കൊല്ലപ്പെട്ടത്.

ALSO READ:  ‘തൃശ്ശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം നടത്തണം’: മുഖ്യമന്ത്രി

2023ല്‍ നടന്ന മറ്റൊരു സംഭവം ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ പിന്നിലാക്കിയതാണ്. ഏപ്രിലില്‍ ചൈനയുടെ ജനസംഖ്യ 142.57 കോടിയായപ്പോള്‍ ഇന്ത്യന്‍ ജനസംഖ്യ 142.86 കോടിയായി. അങ്ങനെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം നമ്മുടെ ഇന്ത്യയായി. ഇന്ത്യന്‍ ജനസംഖ്യയില്‍ 68 ശതമാനം 15നും 64നും ഇടയില്‍ പ്രായമായവരാണ്. 25 ശതമാനം പേര്‍ 0 മുതല്‍ 14 വയസില്‍പ്പെട്ടവരും 18 ശതമാനം പത്തിനും 19 വയസിനും ഇടയിലും 26 ശതമാന പത്തിനും 24വയസിനും ഇടയിലുള്ളവരാണ്. ബാക്കി 7 ശതമാനം 65 വയസിന് മുകളിലുള്ളവരും.

ALSO READ:  തൃശ്ശൂർ പൂരം; പ്രശ്നം പരിഹരിച്ചതിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ

ജൂണ്‍ 18ന് വലിയൊരു ദുരന്തമാണ് ലോകം കേട്ടത്. ടൈറ്റന്‍ പേടക ദുരന്തം. ആഴക്കടലില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രക്കിടെ ടൈറ്റന്‍ പേടകം പൊട്ടിത്തെറിച്ചതും അഞ്ച് സഞ്ചാരികള്‍ മരണമടഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. 1912 ല്‍ 2200 യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ 1985 ലാണ് ഗവേഷകര്‍ കണ്ടെത്തിയത്. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ആ അവശിഷ്ടങ്ങള്‍ കാണാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്നാണ് നിഗമനം. കടലിലേക്ക് പോയി ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പേടകവുമായുളള ബന്ധം നഷ്ടമാവുകയായിരുന്നു. തുടര്‍ന്നാണ് അപകടം സ്ഥിരീകരിച്ചത്. ഓഷ്യന്‍ ഗേറ്റ് സിഇഒ സ്റ്റോക്ക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരനായ എക്‌സ്‌പ്ലോറര്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താനി ശതകോടിശ്വരന്‍ ഷഹ്‌സാദാ ദാവൂദ്, മകന്‍ സുലൈമാന്‍ ദാവൂദ്, ഫ്രഞ്ച് ഓഷ്യാനോഗ്രാഫറും അറിയപ്പെടുന്ന ടൈറ്റാനിക് വിദഗ്ധനുമായ പോള്‍ ഹെന്റി നാര്‍ഷലോ എന്നിവരാണ് ദാരുണമായ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഒഷ്യന്‍ ഗേറ്റ് എന്ന സ്വകാര്യ കമ്പനിയാണ് പേടകത്തിന് ഉടമ. എട്ടുമണിക്കൂര്‍ സമയത്തില്‍ കടലിനടിത്തട്ടിൽ പോയി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ട് മടങ്ങുന്ന ആഴക്കടല്‍ ടൂറിനായി ഒരാള്‍ നല്‍കേണ്ട ഫീസ് രണ്ട് കോടി രൂപയാണ്.

ALSO READ:  വെറും പത്ത് മിനുട്ട് മാത്രം മതി; തയ്യാറാക്കാം ഉഗ്രൻ മുട്ട ബജി

2022 ഫെബ്രുവരിയില്‍ ആരംഭിച്ച ഉക്രൈയ്ന്‍ റഷ്യ യുദ്ധം ആരംഭിച്ചിട്ട് രണ്ടു വര്‍ഷത്തിലേക്ക് അടുക്കുകയാണ്. ഫെബ്രുവരി 24 ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയ്‌നില്‍ ഒരു ‘പ്രത്യേക സൈനിക ഓപ്പറേഷന്‍’ പ്രഖ്യാപിച്ചു. യുക്രെയ്നില്‍ നിന്നുള്ള ഭീഷണികള്‍ക്ക് മറുപടിയായാണ് ഈ സൈനിക നടപടികള്‍ എന്നായിരുന്നു പുടിന്‍ പറഞ്ഞത്. അതിനുശേഷം, യുക്രയ്നില്‍ ഒട്ടേറെ ആളുകള്‍ – സാധാരണക്കാര്‍ ഉള്‍പ്പെടെ – കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ പലായനം ചെയ്യുകയും ചെയ്തു. ഇതുവരെയും എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് കൃത്യമായി കണക്കാക്കിയിട്ടില്ല. പതിനായിരത്തിലധികം ഉക്രൈയ്‌നികള്‍ കൊല്ലപ്പെട്ടെന്നാണ് യുഎന്‍ പറയുന്നത്. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ചുലക്ഷത്തോളം ഉക്രൈന്‍, റഷ്യന്‍ പോരാളികള്‍ കൊല്ലപ്പെട്ടെന്നാണ്. മോസ്‌കോയുടെ സുരക്ഷാ ആശങ്കകള്‍ക്ക് പരിഹാരമാവുന്നതുവരെ യുദ്ധം തുടരുമെന്ന നിലപാടിലാണ് പുടിന്‍.

ALSO READ:  കൊല്ലത്ത് അയൽവാസിയുടെ ഗർഭിണിയായ പശുവിനെ കടത്തികൊണ്ടുവന്ന് കൊന്ന് ഇറച്ചിയാക്കി; യുവാവ് അറസ്റ്റിൽ

നമ്മുടെ അയല്‍ക്കാരായ പാകിസ്ഥാനിലും വലിയ പ്രതിസന്ധിയാണ് 2023ല്‍ സംഭവിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ പ്രകൃതി ദുരന്തങ്ങളും വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അതുപോലെ തന്നെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഈ വര്‍ഷം തിരിച്ചടികളുടെതായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അവിശ്വാസപ്രമേയത്തിലൂടെ പ്രധാനമന്ത്രി കസേര നഷ്ടമായ ഇമ്രാനെ തോഷ്ഖാനാ കേസില്‍ അറസ്റ്റ് ചെയ്തു. അധികാരത്തിലിരുന്നപ്പോള്‍ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനുപിറകേ ഇമ്രാന്റെ അനുയായികള്‍ റാവല്‍പ്പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് വരെ അതിക്രമിച്ച് കയറുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ഈ സംഭവങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നാലുവര്‍ഷത്തെ ലണ്ടന്‍ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്താന്‍ വഴിയൊരുക്കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിന് വേണ്ടിയുള്ള പോരാട്ടം കനക്കുമെന്ന് ഇതോടെ ഉറപ്പായി.

ALSO READ: ‘ബിഗ് ബോസിലേക്ക് വിളിച്ചു, പക്ഷെ പോയില്ല’, കാരണം തുറന്നു പറഞ്ഞ് ആദിൽ ഇബ്രാഹിം

2023 കണ്ട ഏറ്റവും വലിയ സംഭവം ഇസ്രയേല്‍ ഹമാസ് യുദ്ധമാണ്. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ അധിനിവേശത്തില്‍ ഏകദേശം 20,000 പലസ്തീനികള്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ചെറുത്തുനില്‍പ്പോടെയാണ് വലിയ പോരാട്ടമായി മാറിയത്. ഇസ്രയേലിന്റെ അതീവ സുരക്ഷാ ക്രമീകരണങ്ങളെ മറികടന്ന ഹമാസിന്റെ നടപടിക്കെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികാര നടപടികള്‍ കടുപ്പിക്കുകയായിരുന്നു. ഗാസയിലെ ആശുപത്രികളടക്കം നിയന്ത്രണത്തിലാക്കിയ ഇസ്രയേല്‍ ഹമാസിന്റെ നാശം കണ്ടതിന് ശേഷമേ യുദ്ധം അവസാനിപ്പിക്കു എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. യുഎന്നും ഈജ്പിത് ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളും സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഹമാസ് കേന്ദ്രങ്ങള്‍ പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേല്‍. പിഞ്ചുകുഞ്ഞുങ്ങളടക്കം പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് ഗാസയിലുള്ളത്.

ALSO READ: ‘ബിഗ് ബോസിലേക്ക് വിളിച്ചു, പക്ഷെ പോയില്ല’, കാരണം തുറന്നു പറഞ്ഞ് ആദിൽ ഇബ്രാഹിം

2024 ജനുവരി 7 ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍, പ്രധാന പ്രതിപക്ഷമായ ബിഎന്‍പിയുടെയും ഭരണകക്ഷിയായ അവാമി ലീഗിന്റെയും അനുയായികള്‍ ഏറ്റുമുട്ടിയത് രാജ്യത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.ഏകദേശം 19 വര്‍ഷമായി രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ബിഎന്‍പി ആവശ്യപ്പെടുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് ഹസീന രാജിവയ്ക്കണമെന്ന് ബിഎന്‍പി ആവശ്യപ്പെടുന്നു. 2009 ജനുവരിയില്‍ അധികാരമേറ്റതിന് ശേഷം ഭരണഘടനാ വ്യവസ്ഥകള്‍ റദ്ദാക്കി നിലവിലെ സര്‍ക്കാരിന്റെ കീഴിലാണ് തുടര്‍ന്നുള്ള 2014, 2008 തെരഞ്ഞെടുപ്പുകള്‍ നടന്നത്.

ALSO READ:  വിവാഹ ചടങ്ങിനിടെ ഉറങ്ങി വധു; തട്ടി എഴുന്നേൽപ്പിച്ച് വരൻ, വീഡിയോ വൈറൽ

ഈ വര്‍ഷം ആദ്യം കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ ”സാധ്യതയുള്ള ബന്ധമുണ്ടെന്ന്” കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അവകാശപ്പെട്ടതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായി. സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബിന്റെ തലവനും വിഘടനവാദി സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) തലവനുമായ നിജ്ജറിനെ ജൂണില്‍ ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് അജ്ഞാതര്‍ വെടിവെച്ചുകൊന്നു. എന്നാല്‍ ഈ ആരോപണം ഇന്ത്യ നിഷേധിച്ചു.നിരവധി കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുന്നതും കാനഡയിലെ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതും ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ഉണ്ടായി. അങ്ങനെ ചെറുതു വലുതുമായ നിരവധി സംവങ്ങളിലൂടെ 2023 കടന്നുപോകുമ്പോള്‍ പ്രതീക്ഷയോടെ 2024നെ വരവേല്‍ക്കാം നമുക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News