മനുഷ്യത്വരഹിത യുദ്ധനടപടികൾ; ഇസ്രയിലിലെ തുർക്കി അംബാസിഡറെ തിരികെ വിളിച്ചു

ഇസ്രയേൽ മനുഷ്യത്വരഹിത യുദ്ധാനടപടികൾ സ്വീകരിക്കുന്നതിനുള്ള രോഷമറിയിച്ച് ഇസ്രയേലിലുള്ള തുർക്കി അംബാസിഡറെ തിരികെ വിളിച്ചു. സംസാരിക്കാൻ പോലും താല്പര്യമില്ലാത്തയാളായി ഇസ്രയേൽ പ്രസിഡന്റ് നെതന്യാഹു മാറിയെന്ന് തുർക്കി പ്രസിഡന്റ് തെയിപ് എർദൊഗാൻ പറഞ്ഞു. പലസ്തീൻ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന പല സംഘടനകളും ഇസ്രയേൽ സൈനിക താവളത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ALSO READ:ഒരേ മനസോടെയല്ലാതെ വിവാഹമെന്ന തീരുമാനം, ഒടുവിൽ പിരിയാൻ തീരുമാനിച്ചു; ഗോവിന്ദ് പദ്മസൂര്യയും ഗോപികയും പറയുന്നു

നേരത്തെ ജോർദാനും ബൊളീവിയയും ഇസ്രയേലിൽ നിന്ന് തങ്ങളുടെ പ്രതിനിധികളെ തിരികെ വിളിച്ചിരുന്നു. ഗാസയിൽ നടത്തുന്ന മനുഷ്യക്കുരുതികളിൽ പ്രതിഷേധിച്ച് തന്നെയാണ് അവരുടെയും നടപടി. ഇസ്രയേൽ പലസ്തീന്റെ പല പ്രദേശങ്ങളിലായി നടത്തുന്ന ആക്രമണങ്ങളിൽ മരണം 9000 കടന്ന സാഹചര്യത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള ലോക രാജ്യങ്ങളുടെ ആവശ്യങ്ങളെയെല്ലാം ഇസ്രയേൽ നിര്‍ദയം അവഗണിക്കുകയാണ്. ലാറ്റിനമേരിക്കൻ രാജ്യമായ ഹോണ്ടുറാസും അവരുടെ അംബാസഡറെ തിരികെ വിളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News