പലസ്തീനിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഈജിപ്തിന് പിന്നാലെ തുര്‍ക്കി. ആയിരത്തോളം കാന്‍സര്‍ രോഗികളെയും പരിക്കേറ്റ സാധാരണരക്കാരെയും ഗാസയില്‍ നിന്നും ചികിത്സയ്ക്കായി തുര്‍ക്കിയിലെത്തിക്കാമെന്ന് വാഗ്ദാനമാണ് തുര്‍ക്കി ആരോഗ്യമന്ത്രി ഫഹ്‌ററ്റിന്‍ കോക്ക വ്യക്തമാക്കി. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ALSO READ: അൻപതോളം വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രിൻസിപ്പാൾ അറസ്റ്റിൽ
തുര്‍ക്കി – പലസ്തീന്‍ സഹകരണത്തില്‍ നടത്തുന്ന ആശുപത്രിയില്‍ നിന്നാണ് കാന്‍സര്‍ രോഗികളെയാണ് തുര്‍ക്കിയിലേക്ക് കൊണ്ടുപോകുന്നു. ഇന്ധന ലഭ്യത കുറഞ്ഞതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഈജിപ്ത് ആരോഗ്യമന്ത്രിയുമായി കോക്ക ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. തുര്‍ക്കി 200 ടണ്ണിലധികം മാനുഷിക സഹായവും ഒരു കൂട്ടം മെഡിക്കല്‍ ഉദ്യോഗസ്ഥരെയും ഗാസയിലെ ജനങ്ങള്‍ക്കായി ഇൗജിപ്തിലേക്ക് അയച്ചിരുന്നു. അതേസമയം റഫ അതിര്‍ത്തി ക്രോസിംഗിന് സമീപം ഒരു ഫീല്‍ഡ് ആശുപത്രി സ്ഥാപിക്കാനും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here