രക്ഷാദൗത്യത്തിനെത്തിയ വിമാനത്തിന് നേരെ വെടിയുതിർത്ത് സുഡാൻ അർദ്ധ സൈന്യം

സുഡാൻ തലസ്ഥാന നഗരമായ ഖാർത്തൂമിന് പുറത്തുള്ള വാദി സെയ്ദ്‌ന വിമാനത്താവളത്തിൽ രക്ഷാദൗത്യവുമായെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെ വെടിയുതിർത്ത് സുഡാൻ അർദ്ധ സൈന്യം (റാപ്പിഡ് സ്‌പോർട്ട് ഫോഴ്സ്) .സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനായി സുഡാനിലെത്തിയ തുർക്കി വിമാനത്തിന് നേരെ അർദ്ധ സൈനിക വിഭാഗം വെടിയുതിർക്കുകയും വിമാനത്തിന്റെ ഇന്ധന സംവിധാനത്തിന് കേടുപാട്‌ വരുത്തുകയും ചെയ്തതായി സുഡാൻ സൈന്യവും ആരോപിച്ചു.

ആക്രമണത്തിൽ ആർക്കും പരുക്കുകളില്ലെന്നും സുഡാനിലെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെ സൈന്യം വെടിയുതിർത്തതായും തുർക്കി പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ചെങ്കടൽ തീരത്തെ വാദി സെയ്ദ്‌നയിൽ നിന്നും പോർട്ട് സുഡാൻ നഗരത്തിൽ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള ദൗത്യം തുടരുമെന്നും മന്ത്രാലയം അറിയിച്ചു. പതിനാല് ദിവസം മുൻപാണ് സുഡാൻ സൈനിക വിഭാഗവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ ആഭ്യന്തര സംഘർഷം ആരംഭിച്ചത്. ഏറ്റുമുട്ടൽ രൂക്ഷമായതിനെ തുടർന്ന് നൂറ് കണക്കിനാളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ തങ്ങളുടെ വീട് വിട്ട് ഒഴിഞ്ഞുപോകാൻ നിര്ബന്ധിതരാവുകവും ചെയ്തു.

അതേസമയം, ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 392 പേരടങ്ങുന്ന മൂന്നാം സംഘം ഇന്ന് ദില്ലിയിലെത്തി. വിവിധ വിദേശരാജ്യങ്ങള്‍ ഇതിനകം സ്വന്തം രാജ്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്ക അവരുടെ മുഴുവന്‍ പൗരന്‍മാരെയും സുഡാനില്‍നിന്നും രക്ഷപ്പെടുത്തി. തലസ്ഥാനമായ ഖാര്‍ത്തൂമിലെ അമേരിക്കന്‍ എംബസി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News