തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെണ്ണല്‍ തുടരുന്നു

തുര്‍ക്കി പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യസൂചനകളില്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അനഡോലുവിന്റെ കണക്കുകള്‍ പ്രകാരം പ്രസിഡന്റ് ത്വയിപ് ഉര്‍ദുഗാനും അങ്ക ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം പ്രതിപക്ഷനേതാവ് കിരിച്ച്‌ദെരോലുവുമാണ് മുന്നില്‍. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ നടന്ന വോട്ടെടുപ്പില്‍ 89 ശതമാനമായിരുന്നു പോളിംഗ്.

ഉര്‍ദുഗാന്‍ ഇസ്താമ്പുളിലും കിരിച്ച്‌ദെരോലു തലസ്ഥാനമായ അങ്കാറയിലുമാണ് വോട്ട് ചെയ്തത്. മെയ് 14ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനം വോട്ട് നേടാന്‍ കഴിയാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News