മതവികാരം വ്രണപ്പെടുത്തിയെന്ന്; ടർക്കിഷ് തർക്കം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു

turkish-tharkkam-malayalam-movie

മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് മലയാള ചിത്രം ടര്‍ക്കിഷ് തര്‍ക്കം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. സണ്ണിവെയ്‌നും ലുക്മാനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണിത്. കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്താലാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലര്‍ തടയുന്ന അവസ്ഥയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. നവാഗതനായ നവാസ് സുലൈമാന്‍ സംവിധാനം ചെയ്ത സിനിമ മതത്തെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതല്ലെന്നും ഇവര്‍ അറിയിച്ചു.

Read Also: ‘ചോയ്ച്ച കായ് അവർ തന്നു. ഞാൻ പോയി പാടിക്കൊടുത്ത് പോന്നു’; ‘ബ്ലഡ്’ സോങ് വിവാദത്തിൽ പ്രതികരണവുമായി ഡബ്സി

നവംബര്‍ 22നാണ് ടര്‍ക്കിഷ് തര്‍ക്കം റിലീസ് ചെയ്തത്. ഇസ്ലാം മതത്തിലെ ഖബറടക്ക പശ്ചാത്തലമാണ് കഥ. ഖബറടക്കവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചിത്രത്തിന്റെ പ്രമേയം. നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവരും മറ്റ് താരങ്ങളാണ്.

‘ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന ദിവസം’ എന്നുള്ള മുഖവുരയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറില്‍ മൂടപെട്ടൊരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ചേലപ്പാറയിലെ ടര്‍ക്കിഷ് ജുമാ മസ്ജിദില്‍ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News