കേരളത്തിൽ മഞ്ഞൾ കൃഷി ലാഭകരമോ; നടീൽ സമയം അറിയാം

turmeric

സംസ്ഥാനത്ത് മഞ്ഞൾ കൃഷി ലാഭകരമാണോയെന്ന സംശയം പലർക്കുമുണ്ട്. കൃഷിയിലെ മഞ്ഞ ലോഹമാണ് യഥാർഥത്തിൽ മഞ്ഞൾ. വികസിത രാജ്യങ്ങളിലെ ഭക്ഷ്യ ഉപഭോക്താക്കള്‍ക്കിടയില്‍ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും ആവശ്യകത ഏറിവരുന്നുമുണ്ട്.

കുരുമുളകും ഇഞ്ചിയും കഴിഞ്ഞാല്‍ മറ്റൊരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജന വിളയാണ് മഞ്ഞള്‍. ഇന്ത്യയില്‍ വര്‍ഷം തോറും ശരാശരി 1.03 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് മഞ്ഞള്‍ കൃഷി ചെയ്തു വരുന്നു. ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയാണ് മഞ്ഞള്‍ കൃഷിയില്‍ മുന്‍പന്തിയില്‍. ചൂടുളളതും അന്തരീക്ഷ ഈര്‍പ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് മഞ്ഞളിന് ഉത്തമം.

Read Also: അച്ചാറുകളിലെ പൂപ്പലിന് ഗുഡ്‌ബൈ പറയാം… ഇതാ ചില പൊടിക്കൈകള്‍

നടുന്ന സമയത്ത് മിതമായും വളരുന്ന സമയത്ത് സമൃദ്ധമായും മഴവേണം. അതിനാൽ കേരളത്തിൽ വേനൽമഴ ലഭിക്കുന്ന ഏപ്രിൽ- മെയ് മാസങ്ങളിലാണ് മഞ്ഞൾ നടാൻ യോജിച്ച സമയം. നല്ല വളക്കൂറുളള പശിമ രാശി മണ്ണാണ് മഞ്ഞളിന് ഏറ്റവും യോജിച്ചത്. വെള്ളംകെട്ടി നില്‍ക്കുന്നത് മഞ്ഞളിന് ഹാനികരമാണ്. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News