മഞ്ഞള്‍ ഒപ്പമിട്ടാല്‍ ഉള്ളി അച്ചാര്‍ കിടിലനാക്കാം

ഉള്ളിയും മഞ്ഞളും ചേരുമോ, അതും അച്ചാറുകൂട്ടായി എന്നൊന്നും ചിന്തിക്കണ്ട. ഒരുക്കിയെടുക്കാന്‍ അറിയാമെങ്കില്‍ കിടിലന്‍ രുചിക്കൂട്ടാണ് മഞ്ഞളും ഉള്ളിയും. അടിപൊളി രുചിക്കൂട്ടിനൊപ്പം എളുപ്പത്തില്‍ ഒരുക്കാവുന്നതാണ് മഞ്ഞളിട്ട ഉള്ളി അച്ചാര്‍. കാഴ്ചയില്‍ മാത്രമല്ല രുചിയിലും മുമ്പനാണ് മഞ്ഞളിട്ട ഉള്ളി അച്ചാര്‍. കുരുമുളകിന്റെ രുചി കൂടി ചേരുമ്പോള്‍ വ്യത്യസ്തമായൊരു രുചിക്കൂട്ട് ആസ്വദിക്കാമെന്ന് ഉറപ്പ്. മഞ്ഞളിട്ട ഉള്ളി അച്ചാറിന് വേണ്ട ചേരുവകള്‍ എന്തൊക്കെയെന്ന് നോക്കാം.

ചേരുവകള്‍

1 കപ്പ് ശുദ്ധീകരിച്ച വിനാഗര്‍
1/2 കപ്പ് വെള്ളം
2 സവാള ഉള്ളി വട്ടത്തില്‍ ചെറുതായി അരിഞ്ഞത്
3-5 അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് കത്തിയുടെ അറ്റം കൊണ്ട് ചെറുതായി ചതച്ചത്
2 ടേബിള്‍ സ്പൂണ്‍ ഉപ്പ്
2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര
1 ടീസ്പൂണ്‍ ചുവന്ന മുളകിന്റെ അരി
1/2 ടീസ്പൂണ്‍ പൊടിക്കാത്ത കുരുമുളക്
1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി

തയ്യാറാക്കുന്ന വിധം

ALSO READ: കേരള ബിജെപിയില്‍ പോര് രൂക്ഷം, ശോഭയ്ക്കെതിരെ പരാതിയുമായി സുരേന്ദ്രന്‍ പക്ഷം, ദേശീയ തലത്തില്‍ പരാതി നല്‍കി ശോഭ

ഒരു ചെറിയ സോസ്പാനില്‍, എടുത്ത് വച്ചിരിക്കുന്ന വിനാഗിരിയും വെള്ളവും ചേര്‍ത്ത് ചെറുതായി തിളപ്പിക്കുക.

അതേസമയം തന്നെ ഒരുജാറില്‍ ഉള്ളി അരിഞ്ഞത്,നേരത്തെ എടുത്തു ഉപ്പ്, പഞ്ചസാര, ചുവന്ന മുളകിന്റെ അരി, പൊടിക്കാത്ത കുരുമുളക് എന്നിവ ക്രമത്തില്‍ അടുക്കുക. ഇതിന്റെ ഏറ്റവും മുകളിലായി എടുത്തുവച്ചിരിക്കുന്ന മഞ്ഞള്‍പ്പൊടി തൂവുക.

അതിന് ശേഷം നേരത്തെ ഉള്ളിയും സ്‌പൈസസും നിറച്ചുവച്ച ജാറിലേക്ക് തിളപ്പിച്ചുവച്ച വിനാഗിരിയും വെള്ളവും പകരുക. ജാറിന്റെ മുകള്‍ ഭാഗത്തിന്റെ 1/4 ഭാഗം മാത്രം ഒഴിഞ്ഞു കിടക്കുന്ന നിലയില്‍ ഇത് നിറക്കുക. അതിന് ശേഷം ഇത് തണുക്കാന്‍ അനുവദിക്കുക. കുറഞ്ഞത് 2-3 മണിക്കൂറിന് ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. 24 മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കുന്നതാണ് ആസ്വാദ്യമായ രുചിക്ക് ഉത്തമം. 1 മുതല്‍ 2 ആഴ്ച വരെ ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ നല്ലതാണ്.

ALSO READ: തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി ആന്ധ്രയിൽ കർഷകനെ കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration