കൊച്ചിയിൽ കച്ചവടക്കാരന്റെ മരണം കൊലപാതകം എന്ന് കണ്ടെത്തൽ. കാക്കനാട് വാഴക്കാല ഓത്തുപള്ളി റോഡിലെ എം എ സലീമിന്റെ മരണത്തിലാണ് വഴിത്തിരിവ്. നവംബർ 30 നാണ് സലീമിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംശയങ്ങളെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ ശ്രമത്തിനിടയിലെ കൊലപാതകം എന്ന് തെളിഞ്ഞത്. മോഷണ ശ്രമത്തിനിടെ സലീമിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
also read: പത്തനംതിട്ടയിൽ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികൾ അടക്കം 4 പേർക്ക് ദാരുണാന്ത്യം
സലീമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തിൽ നിർണായക തെളിവായത്. സലീമിന്റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ ശ്രമത്തിനിടയിലാണ് കൊലപാതകം നടന്നത് എന്ന് തെളിഞ്ഞത്. കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
news summary : The turning point came in the death of MA Saleem of Kakkanad Vazhakala Othupally Road.police said that murder was during robbery attempt
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here