ഗുസ്തി താരങ്ങളുടെ രാപ്പകൽ സമരം; പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്ന് തുഷാർ മേത്ത

ഗുസ്തി താരങ്ങളുടെ സമരം സുപ്രീം കോടതിയിൽ ഉന്നയിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ബ്രിജ് ഭൂഷനെതിരായി കേസ് എടുക്കും മുമ്പ് പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്ന് വിശദമായി കേൾക്കാം എന്നും കോടതി പറഞ്ഞു.

അതേസമയം ഗുസ്തി താരങ്ങളുടെ ലൈംഗിക ചൂഷണ പരാതികളിൽ നടപടി എടുക്കാത്ത പൊലീസിനെതിരെ കേസെടുക്കണമെന്ന് ദില്ലി വനിത കമ്മീഷൻ ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്നും ഉടൻ കേസെടുത്ത് ബ്രിജ് ഭൂഷന്റെ അറസ്റ്റ് ചെയ്യണമെന്നും വനിത കമ്മീഷൻ പറഞ്ഞു. ഇക്കാര്യം നിർദേശിച്ച് സ്പെഷ്യൽ പൊലീസ് കമ്മീഷ്ണർക്ക് കത്തയച്ചിട്ടുണ്ട്. കായിക താരങ്ങൾക്ക് പിന്തുണ നൽകിയ ഹിന്ദുമഹാസഭ പ്രതിനിധികൾ പ്രശ്നത്തിന് പരിഹാരം ഉടൻ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News