ഇനി പീഡനമില്ല, സർവസ്വതന്ത്ര്യൻ; ‘മുത്തുരാജ’യെ തിരിച്ചുവാങ്ങി തായ്‌ലൻഡ്

നിലംതൊടുന്ന നീളൻ കൊമ്പുകളാണ് ‘മുത്തുരാജ’ എന്ന കൊമ്പന്റെ ഏറ്റവും വലിയ സവിശേഷത. അതിനാണ് ഏറ്റവും കൂടുതൽ ആരാധകരും. എന്നാൽ ആരാധകരുടെ ഈ സ്നേഹമൊന്നും മുത്തുരാജയുടെ ജീവിതത്തിൽ പ്രതിഫലിച്ചിരുന്നില്ല. ക്രൂരമായ പീഡനമാണ് മുത്തുരാജ എന്ന കൊമ്പന് ശ്രീലങ്കയിൽ നേരിടണ്ടിവന്നത്. ഒടുവിൽ മൃഗസ്നേഹികളുടെയും നയതന്ത്രജ്ഞരുടെയും ഇടപെടലോടെ മുത്തുരാജ തന്റെ സ്വദേശത്തേക്ക് മടങ്ങുകയാണ്.

ALSO READ: കലാപമടങ്ങാതെ ഫ്രാൻസ്; മേയറെയും ലക്ഷ്യം വെച്ച് അക്രമികൾ

Ailing elephant repatriated from Sri Lanka to Thailand - EFE Noticias

നിലവിൽ 29 വയസ്സുള്ള മുത്തുരാജ എന്ന കൊമ്പനെ 2001ലാണ് തായ്‌ലൻഡ് ശ്രീലങ്കയ്ക്ക് സമ്മാനിച്ചത്. തായ് രാജകുടുംബം സമ്മാനിച്ച മുത്തുരാജയുടെ അന്നത്തെ പേര് സാക് സുരിൻ എന്നായിരുന്നു. മുത്തുരാജയെ ലഭിച്ച ശ്രീലങ്ക ബുദ്ധക്ഷേത്രമായ കൺദേ വിഹരായയിലേക്ക് കൊമ്പനെ മാറ്റി. തുടർന്ന് അവിടംവെച്ച് കൊമ്പന് ക്രൂര പീഡനമേൽക്കേണ്ടിവരികയായിരുന്നു. മുത്തുരാജയെ പാപ്പാന്മാർ സ്ഥിരം മർദ്ധിക്കുമായിരുന്നെന്നും ഭക്ഷണം നൽകാതെ ഇരുത്തിയിട്ടുണ്ടെന്നുമുള്ള ആരോപണങ്ങളുമായി നിരവധി പേർ കഴിഞ്ഞ കാലങ്ങളിൽ രംഗത്തെത്തിയിരുന്നു.

ALSO READ: 6 വയസ്സുകാരനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചുകൊന്നു, 13കാരൻ പിടിയിൽ

ചില മൃഗസ്നേഹികളുടെ സംഘടനയാണ് മുത്തുരാജായുടെ അവസ്ഥ പൊതുമധ്യത്തിലേക്കെത്തിച്ചത്. മുത്തുരാജയുടെ ദേഹത്തിലെ വ്രണങ്ങളും കാലിലെ പരിക്കുകളുമെല്ലാം അവരുടെ പരിശ്രമം മൂലം ചർച്ചയായി. ഈ വാർത്ത തായ്‌ലൻഡ് വരെ എത്തുകയും മുത്തുരാജയെ സമ്മാനിച്ചവർ തന്നെ വിഷയത്തിൽ ഇടപെടുകയും ചെയ്തു. ഇതോടെ കഴിഞ്ഞ വർഷം മുത്തുരാജയെ കൊളംബോയിലെ മൃഗശാലയിലേക്ക് മാറ്റുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു. അതിന്റെ ഫലമായിത്തന്നെ മുത്തുരാജ ഇപ്പോൾ ആരോഗ്യവാനാണ്. എന്നാൽ കാലിലെ പ്രശ്നങ്ങൾ മൃഗശാലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത മൂലം ചികിത്സിക്കാനായില്ല. തുടർന്നാണ് തായ്‌ലൻഡ് അധികൃതർ മുത്തുരാജയെ തിരിച്ചുവിളിച്ചത്.

ALSO READ: ട്രെയിൻ മാർഗം ആലുവയിലേക്ക് കടത്താൻ ശ്രമം; പാലക്കാട് 10 കിലോ കഞ്ചാവ് പിടികൂടി

A temple elephant in Sri Lanka will be airlifted back to Thailand after allegations of neglect | AP News

തായ്‌ലൻഡ് സമയം ഏകദേശം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് കൊമ്പനെ ജന്മനാട്ടിലേക്ക് തന്നെ തിരിച്ചെത്തിച്ചത്. പ്രത്യേകം തയ്യാറാക്കിയ ചരക്കുവിമാനത്തിലാണ് മുത്തുരാജയെ തായ്‌ലന്റിലെത്തിച്ചത്. തായ്‌ലാന്റുകാരായ നാല് പാപ്പാന്മാരും ശ്രീലങ്കയിൽ കൂടെയുണ്ടായിരുന്ന പരിപാലകനും മുത്തുരാജായുടെ ഒപ്പമുണ്ടായിരുന്നു. വന്നവരവിൽ ആനയെ കുളിപ്പിച്ച തായ്‌ലൻഡ് അധികൃതർ കൊമ്പന് വെള്ളവും ഭക്ഷണവുമെല്ലാം ആവോളം നൽകി. എല്ലാം മുത്തുരാജ പെട്ടെന്ന് തിന്നുതീർത്തെന്നും അവന് നല്ല വിശപ്പുണ്ടായിരുന്നുവെന്നും പിന്നീട് അധികൃതർ പറഞ്ഞു.

മുത്തുരാജയെ ഏതെങ്കിലും വന്യജീവിസങ്കേതത്തിൽ തുറന്നുവിടാനാണ് നിലവിൽ അധികൃതരുടെ പദ്ധതി. അതുവരെ മുത്തുരാജയെ നന്നായി പരിചരിക്കാൻ ഒരു വലിയ സംഘം തന്നെ ഉണ്ടാകും. എന്തായാലും മുത്തുരാജയ്ക്ക് ഇനി പീഡനങ്ങൾ സഹിക്കേണ്ടിവരില്ലെന്നും ഇനി അവൻ സ്വതന്ത്രനാണെന്നും അധികൃതർ ഉറപ്പ് നൽകിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News