പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഫോട്ടോകള്‍ കൂട്ടുകാര്‍ക്കയച്ച് കൊടുത്തു: ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍

STOP RAPE

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഫോട്ടോകള്‍ കൂട്ടുകാര്‍ക്കയച്ച് കൊടുത്ത ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെയാണ് (28 വയസ്സ്) അറസ്റ്റ് ചെയ്തത്.

വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. 2021 മുതല്‍ പലതവണ ശാരീരികമായി ഉപദ്രവിച്ച ഇയാള്‍ നഗ്‌ന ഫോട്ടോകള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചതായാണ് പരാതി.

ട്യൂഷന്‍ സ്ഥാപനത്തില്‍ വന്നുള്ള പരിചയത്തില്‍ ഇയാള്‍ പെണ്‍കുട്ടിയുമായി ഇസ്റ്റഗ്രാം, വാട്‌സ്ആപ് വഴി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് സ്ഥാപനത്തില്‍ വച്ച് പെണ്‍കുട്ടിയുടെ ഫോട്ടോസ് എടുത്തു ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

Also Read : ‘അവര്‍ അശ്ലീലം പറഞ്ഞു, വളരെ മോശമായി പെരുമാറി’; പൂക്കളം നശിപ്പിച്ചെന്ന വിവാദത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സഹോദരിമാര്‍

ഇതോടെ മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെജി സുരേഷിനെ സമീപിച്ചു പരാതിപ്പെട്ടു. തൃശൂരില്‍ മൂന്നിടങ്ങളില്‍ ശരത്തിന് ട്യൂഷന്‍ സ്ഥാപനങ്ങള്‍ ഉണ്ട്. ാണ് പരാതി.

പരാതി അറിഞ്ഞ ഉടനെ പോലീസ് രഹസ്യമായി മഫ്തിയില്‍ ഇയാളുടെ സ്ഥാപനത്തിലെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News