കന്നഡ നടൻ സമ്പത്ത് ജെ റാം മരിച്ച നിലയിൽ, ആത്മഹത്യയെന്ന് പൊലീസ്

കന്നഡയിലെ ജനപ്രിയ ടെലിവിഷൻ താരം സമ്പത്ത് ജെ റാമി(42)നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ നേലമം​ഗലയിൽ ശനിയാഴ്ചയാണ് സംഭവം. അഭിനയത്തിൽ അവസരങ്ങൾ കുറഞ്ഞതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് നി​ഗമനം. സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് സാമൂഹ്യമാധ്യമത്തിലൂടെ മരണ വാർത്ത സ്ഥിരീകരിച്ചത്.

ഈയിടെ രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തിൽ സമ്പത്ത് വേഷമിട്ടിരുന്നു. അ​ഗ്നിസാക്ഷിയാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷൻ‌ പരമ്പര. മറ്റ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, നിരവധി കന്നഡ താരങ്ങൾ നടന് അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ വർഷമാണ് സമ്പത്ത് ജെ റാം വിവാഹിതനായത്. സമ്പത്തിന്റെ ജന്മനാടായ എൻആർ പുരയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News