പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ സിനിമ, ഒരു വര്‍ഷ പി.ജി. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലെക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ALSO READ കാസർഗോഡ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; ഒരു മരണം
ടി.വി. ഡയറക്ഷന്‍, ഇലക്ട്രോണിക് സിനിമറ്റോഗ്രഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനിയറിങ് എന്നീ സവിശേഷമേഖലകളിലാണ് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ അംഗീകാരമുള്ള ടെലിവിഷന്‍ പി.ജി. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുള്ളത്.ഏതെങ്കിലും വിഷയത്തില്‍ ബാച്ച്ലര്‍ ബിരുദം അല്ലെങ്കില്‍ സമാനമായ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് മാര്‍ച്ച് 10-നകം യോഗ്യത തെളിയിക്കണമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാവുന്നതാണ്.
ALSO READ വളര്‍ത്തു മൃഗമായി കടുവ, പാല്‍ നല്‍കിയും കെട്ടിപ്പിടിച്ചും സ്ത്രീ; വൈലായി വീഡിയോ
റിട്ടണ്‍ ടെസ്റ്റ്, ഓറിയന്റേഷന്‍, ഇന്റര്‍വ്യൂ എന്നിവ അടങ്ങുന്ന രണ്ടുഘട്ട സെലക്ഷന്‍ പ്രക്രിയവഴിയാണ് പ്രവേശനമുണ്ടാവുക. ആദ്യഘട്ടം ഫെബ്രുവരി 11-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടത്തുന്ന എഴുത്തുപരീക്ഷയാണ്. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് രണ്ടു പേപ്പറുകളുണ്ടാകും. പേപ്പര്‍ 1-ല്‍ ഭാഗം എ-യില്‍ ഒരു ഉത്തരമുള്ള, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും ഭാഗം ബി-യില്‍ ഒന്നോ ഒന്നില്‍ക്കൂടുതലോ ഉത്തരങ്ങളുള്ള മള്‍ട്ടിപ്പിള്‍ സെലക്ട് ചോദ്യങ്ങളും ഉണ്ടാകും. രണ്ടാംപേപ്പറില്‍ 60 മാര്‍ക്കുള്ള ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങളുമാണ് ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ftii.ac.in/announcement ലിങ്ക് സന്ദര്‍ശിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here