യുഡിഎഫ് ബഹിഷ്‌കരിച്ച കേരളീയത്തിന്റെ സെമിനാറില്‍ പങ്കെടുത്ത് ലീഗ് എംഎല്‍എ ടി വി ഇബ്രാഹിം

കേരളീയം ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് ആഹ്വാനം തള്ളി ലീഗ് എംഎല്‍എ ടി വി ഇബ്രാഹിം. മന്ത്രി ആര്‍ ബിന്ദു പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ സെമിനാറിലാണ് പ്രതിപക്ഷ ആഹ്വാനം മറികടന്ന് കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം മുഴുവന്‍ സമയവും പങ്കെടുത്തത്.

കേരളീയം 2023 ബഹിഷ്‌കരിക്കാനായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആഹ്വാനം. പ്രതിപക്ഷ പാര്‍ട്ടികളിലെ ജനപ്രതിനിധികള്‍ ആരും കേരളീയത്തിന്റെ ഭാഗമാകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ഈ ആഹ്വാനം മറികടന്നാണ് മുസ്ലിംലീഗ് നേതാവും കൊണ്ടോട്ടി എംഎല്‍എയുമായ ടിവി ഇബ്രാഹിം കേരളീയം പരിപാടിയില്‍ പങ്കാളിയായത്.

READ ALSO:വിറക് കീറുന്ന യന്ത്രം കാണാനെത്തി; പിറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം

നിയമസഭാ ഹാളില്‍ നടന്ന ഉന്നത വിദ്യാഭ്യാസ സെമിനാറില്‍ കേള്‍വിക്കാരനായാണ് ലീഗ് എം എല്‍ എ പങ്കെടുത്തത്. കോണ്‍ഗ്രസ് നിലപാട് തള്ളി സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കാം എന്ന നിലപാട് മുതിര്‍ന്ന ലീഗ് നേതാക്കള്‍ തന്നെ പരസ്യമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പിന്നീട് ലീഗ് ഇത് വേണ്ടെന്ന് വെച്ചത്.

സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് കേരളീയത്തിന്റെ സംഘാടനവും നടത്തിപ്പും പുരോഗമിക്കുന്നത്. ജനങ്ങള്‍ വലിയ രീതിയില്‍ ഏറ്റെടുത്ത പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ പലര്‍ക്കും എതിരഭിപ്രായമുണ്ട്. ഏകപക്ഷീയമായാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും ബഹിഷ്‌കരണ തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു തലസ്ഥാനത്ത് സംഘര്‍ഷ സമരം നടത്തുന്നതിനിടെയാണ് ലീഗ് നേതാവ് മന്ത്രിക്കൊപ്പം പങ്കെടുത്തത് എന്നതും ശ്രദ്ധേയമാണ്.

READ ALSO:പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതില്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ല: ആര്യാടന്‍ ഷൗക്കത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News