ടെലിവിഷൻ പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾക്കായി അപേക്ഷിക്കാം; അവസരം ഇങ്ങനെ…

പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഒരുവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനപരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. ടി.വി. ഡയറക്‌ഷൻ, ഇലക്‌ട്രോണിക് സിനിമറ്റോഗ്രഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനിയറിങ് എന്നിവയിലാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള പി.ജി. സർട്ടിഫിക്കറ്റ് കോഴ്സുകളുള്ളത്.

ALSO READ: വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടില്ല, വാർത്തകൾ നിഷേധിച്ച് ബോക്‌സിംഗ് ഇതിഹാസം മേരികോം

ബിരുദമോ തത്തുല്യയോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. രണ്ടു ഘട്ടങ്ങളായി നടക്കുന്ന സെലക്‌ഷൻ പ്രക്രിയകൾക്ക് ശേഷമായിരിക്കും പ്രവേശനം. റിട്ടൺ ടെസ്റ്റ്, ഓറിയന്റേഷൻ, ഇൻറർവ്യൂ എന്നിവയാണ് സെക്ഷൻ പ്രക്രിയകൾ. ആദ്യഘട്ട പരീക്ഷ ഫെബ്രുവരി 11 ന് നടക്കും. മൂന്നുമണിക്കൂർ ആയിരിക്കും പരീക്ഷ. 100 മാർക്കിന്റെ പരീക്ഷയ്ക്ക് രണ്ടു പേപ്പറുകളുണ്ടായിരിക്കും.

ALSO READ: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മെഡല്‍

ആദ്യ പേപ്പറിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും (20 മാർക്ക്), ഭാഗം ബി-യിൽ ഒന്നോ ഒന്നിൽക്കൂടുതലോ ഉത്തരങ്ങളുള്ള മൾട്ടിപ്പിൾ സെലക്ട് ചോദ്യങ്ങളും (20 മാർക്ക്) ഉണ്ടായിരിക്കും. രണ്ടാംപേപ്പറിൽ വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടതില്ല. 60 മാർക്കുള്ള ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങളായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ftii.ac.in/announcement എന്ന വെബ്സൈറ്റ് സന്ദർശിക്കാം. എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർക്ക് എഫ്.ടി.ഐ.ഐ.യിൽവെച്ച് ഓറിയന്റേഷൻ, ഇൻറർവ്യൂ എന്നിവ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News