എഡിഎമ്മിന്റെ മരണം; പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടിവി പ്രശാന്തന് സസ്‌പെന്‍ഷന്‍

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പരാതിക്കാരനായ ടി വി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്‌പെന്‍ഷന്‍. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

ALSO READ: വിമാനങ്ങൾക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണി; സാമൂഹിക മാധ്യമങ്ങള്‍ക്ക് കർശന നിർദേശവുമായി കേന്ദ്രം

പരിയാരം മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാരനായ ടി വി പ്രശാന്തന്‍, ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. കൂടുതല്‍ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് ചട്ടപ്രകാരമുള്ള സസ്‌പെന്‍ഷനെന്നും ഉത്തരവില്‍ പറയുന്നു. പത്തുദിവസത്തെ അവധിക്കായി ടി വി പ്രശാന്തന്‍ നേരത്തെ അപേക്ഷിച്ചിരുന്നു. ഇതിനിടയിലാണ് സസ്പെന്‍ഷന്‍ ഉത്തരവ്. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും, അന്വേഷണ റിപ്പോര്‍ട്ടിന് അനുസരിച്ച് നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News