തിരുവനന്തപുരം ലോ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയത്തോടെ എല്ലാ സീറ്റും സ്വന്തമാക്കി എസ്എഫ്ഐ. കഴിഞ്ഞ വട്ടം ചെയർപേഴ്സൺ അടക്കം പ്രധാനപ്പെട്ട സീറ്റുകളിൽ നേരിട്ട പരാജയത്തിൽ നിന്നാണ് കരുത്തുറ്റ ജയം സ്വന്തമാക്കി കൊണ്ടുള്ള എസ്എഫ്ഐയുടെ തിരിച്ചു വരവ്. കഴിഞ്ഞ തവണത്തെ പരാജയം കേരളത്തിലെ മാധ്യമങ്ങൾ വലിയ ആഘോഷമാക്കിരുന്നെന്നും ഇന്ന് മുഴുവൻ സീറ്റിലും കരുത്താർന്ന ഭൂരിപക്ഷത്തിൽ വിജയിച്ച് തിരിച്ചെത്തിയതായും എസ്എഫ്ഐ കേരള സ്റ്റേറ്റ് സെക്രട്ടറി പിഎം ആർഷോ പറഞ്ഞു.
ഈ ദിനം ഞങ്ങൾക്കേറെ പ്രാധാന്യമുള്ളതാണ്. 30 വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ജനുവരി 17 നാണ് തിരുവനന്തപുരം ലോ കോളേജ് യൂണിയൻ ചെയർമാൻ സക്കീറിനെ പിഡിപി ക്രിമിനലുകൾ കൊലപ്പെടുത്തുന്നത്. സക്കീറിന്റെ മുപ്പതാം രക്തസാക്ഷി ദിനത്തിൽ സക്കീറിന്റെ ക്യാമ്പസ്സിലെ മുഴുവൻ സീറ്റും അവന്റെ സഖാക്കൾ തിരിച്ചെടുത്തതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കഴിഞ്ഞ വട്ടം തിരുവനന്തപുരം ലോ കോളേജ് യൂണിയൻ നേടുമ്പോഴും ചെയർപേഴ്സൺ അടക്കം പ്രധാനപ്പെട്ട ചില സീറ്റുകൾ എസ് എഫ് ഐ പരാജയപ്പെട്ടിരുന്നു. ആ പരാജയത്തെ കേരളത്തിലെ മാധ്യമങ്ങൾ വലിയ ആഘോഷമാക്കി.
എസ് എഫ് ഐ അവസാനിക്കാൻ പോകുന്നെന്ന് വെണ്ടയ്ക്ക വലുപ്പത്തിൽ അച്ചുനിരത്തി. ആ തിരിച്ചടിയെ ഈ ദിവസം വരെ ഞങ്ങൾ ഹൃദയത്തിൽ കൊണ്ട് നടന്നതൊരു നീറ്റലായാണ്. ഇന്ന് വീണ്ടും തിരുവനന്തപുരം ലോ കോളേജിൽ തെരഞ്ഞെടുപ്പ് നടന്നു. മുഴുവൻ സീറ്റിലും കരുത്താർന്ന ഭൂരിപക്ഷത്തിൽ വിദ്യാർത്ഥികൾ എസ് എഫ് ഐ യെ വിജയിപ്പിച്ചു.
ഈ ദിനം ഞങ്ങൾക്കേറെ പ്രാധാന്യമുള്ളതാണ്, 30 വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ജനുവരി 17 നാണ് തിരുവനന്തപുരം ലോ കോളേജ് യൂണിയൻ ചെയർമാൻ സ. സക്കീറിനെ പിഡിപി ക്രിമിനലുകൾ കൊലപ്പെടുത്തുന്നത്. സക്കീറിന്റെ മുപ്പതാം രക്തസാക്ഷി ദിനത്തിൽ സക്കീറിന്റെ ക്യാമ്പസ്സിലെ മുഴുവൻ സീറ്റും അവന്റെ സഖാക്കൾ തിരിച്ചെടുത്തു. ഞങ്ങളുടെ പതനമാഗ്രഹിച്ച് ഊണുറക്കമില്ലാതെ കാത്തിരിക്കുന്നവരോടാണ്, ഞങ്ങൾക്ക് പിഴവ് സംഭവിച്ചാൽ, ഞങ്ങൾക്ക് തിരിച്ചടിയുണ്ടായാൽ പോരായ്മകൾ പരിഹരിച്ച്, ആവശ്യമെങ്കിൽ തിരുത്തൽ വരുത്തി കൂടുതൽ ഉശിരോടെ തിരിച്ചുവരാൻ ശേഷിയുള്ള വിദ്യാർത്ഥി പ്രസ്ഥാനമാണ് എസ് എഫ് ഐ. ഞങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങിയിട്ടുള്ളത് ഇന്നാട്ടിലെ വിദ്യാർത്ഥികളുടെ ഹൃദയങ്ങളിലാണ്. സോ യൂ ഗയ്‌സ് ഉണ്ണുക ഉറങ്ങുക, ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here