ഫുജൈറയില്‍ മലയാളി യുവതി മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണു മലയാളി യുവതി മരിച്ചനിലയിൽ. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. ഫുജൈറയിലെ സെൻ്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളിന് സമീപമുള്ള അപ്പാർട്ട്‌മെൻ്റിൻ്റെ 19-ാം നിലയിൽ നിന്നാണ് വീണതെന്നാണ് റിപ്പോർട്ട്.

ALSO READ: ദ്വിദിന മാധ്യമ ക്യാമ്പ് തിരുവനന്തപുരത്ത് തുടക്കമായി; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

ഷാനിഫയുടെ ഭർത്താവ് സനൂജ് ബഷീർ കോയ യുഎഇയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തുകയാണ്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്‌ത്‌ വരികയാണ്.

ALSO READ: ലോക കേരളസഭ; സമ്പൂർണ്ണമായി ബഹിഷ്കരിക്കാനുള്ള നീക്കത്തെ തള്ളി മുസ്ലിം ലീഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News