വന്ദേ ഭാരത് ട്രെയിനില്‍ എണ്ണയും മസാലയും ഇല്ലാത്ത ആഹാരം നല്‍കിയതിന് നന്ദി; മോശം ഭക്ഷണത്തെ പരിഹസിച്ച് യാത്രക്കാരന്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ച് ഒരു യാത്രക്കാരനെഴുതിയ ട്വീറ്റാണ്. ട്രെയിനില്‍ വെച്ച് തനിക്ക് ലഭിച്ച കറിയില്‍ ഉപ്പോ എണ്ണയോ മസാലയോ ഒന്നുമില്ല എന്നും യാത്രക്കാരനായ കപില്‍ പറയുന്നു. തമാശ രൂപേണ ആയിരുന്നു കപിലിന്റെ ട്വീറ്റ്.

”വന്ദേ ഭാരത് ട്രെയിനില്‍ എണ്ണയും മസാലയും ഇല്ലാത്ത ആരോഗ്യകരമായ ഭക്ഷണം നല്‍കിയതിന് @അശ്വിനി വൈഷ്ണവ് ജിക്ക് നന്ദി,” കപില്‍ എന്ന വ്യക്തി ട്വിറ്ററില്‍ കുറിച്ചു, ട്രെയിനില്‍ വിളമ്പിയ കറിയുടെ ചിത്രത്തോടൊപ്പമാണ് കപില്‍ ഇങ്ങനെ കുറിച്ചത്. നിരവധി ആളുകളാണ് സോഷ്യല്‍മീഡിയയില്‍ കപിലിന്റെ ട്വീറ്റിന് മറുപടി നല്‍കുന്നത്.

Also Read : ബംഗാളിലെ സന്ദേശ്ഖാലിയിലെത്തിയ ബൃന്ദ കാരാട്ടിനെ തടഞ്ഞ് പൊലീസ്

ഇതി കണ്ടിട്ട് പാനിപൂരിയുടെ വെള്ളം പോലെയുണ്ടെന്നും സൂപ്പില്‍ ഇതിലും മസാലയുണ്ടാകുമെന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന മറുപടികള്‍. ഈ കടലക്കറി കണ്ടപ്പോള്‍ രസഗുളയായിട്ടാണ് തനിക്ക് ആദ്യം തോന്നിയതെന്നും പിന്നീട് സൂം ചെയ്തപ്പോഴാണ് കടലയാണ് അതിലെന്ന് മനസിലായതെന്നും കമന്റുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News