“എഎസ്പിയിൽ നിന്ന് ആരംഭിച്ച യാത്ര, ഇന്ന് ഐജിയിൽ”: ട്വൽത്ത് ഫെയിലിലെ യഥാർത്ഥ നായകൻ ഇനി മുതൽ ഇൻസ്‌പെക്ടർ ജനറൽ

ഹോളിവുഡിൽ തരംഗം സൃഷ്ടിച്ച ഒരു സിനിമയായിരുന്നു ട്വല്‍ത്ത് ഫെയില്‍. ഇപ്പോൾ ചിത്രത്തിലെ യഥാര്‍ത്ഥ നായകനായ മനോജ് കുമാർ ശർമ്മ ഔദ്യോഗിക ജീവിതത്തില്‍ പുതിയ നേട്ടം കൈവരിച്ചിരിക്കുന്ന വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സ്ഥാനത്ത് നിന്നും ഇൻസ്‌പെക്ടർ ജനറൽ (ഐജി) പദവിയിലേക്കാണ് സ്ഥാനക്കയറ്റമുണ്ടായിരിക്കുന്നത്. 2003, 2004, 2005 ബാച്ചുകളിലെ ഐപിഎസ് ഉദ്യോഗസ്ഥർക്കുള്ള സ്ഥാനക്കയറ്റത്തിന് ക്യാബിനറ്റിൻ്റെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി (എസിസി) അംഗീകാരം നൽകിയതിനെ തുടർന്നാണ് മനോജ് കുമാർ ശർമ്മയ്ക്ക് സ്ഥാനക്കയറ്റമുണ്ടായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ശർമ്മ ഇക്കാര്യം അറിയിച്ചത്. തന്‍റെ ഔദ്യോഗിക ജീവിതത്തിലുടനീളം തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞാണ് ശർമ്മ ഇക്കാര്യം പോസ്റ്റ് ചെയ്തത്.

Also Read; ‘ഞാൻ മാത്രമല്ല ആടുജീവിതത്തിന് വേണ്ടി വണ്ണം കുറച്ചതും ഭക്ഷണം കഴിക്കാതെ ഇരുന്നതും അവൻ കൂടെ ആണ്’: ഹക്കീമിനെ പരിചയപ്പെടുത്തി പൃഥ്വിരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News