ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞ് അപകടം: 12 കുടിയേറ്റക്കാർ മരിച്ചു

english channel

ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പന്ത്രണ്ട് കുടിയേറ്റക്കാർ മരിച്ചു. രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ചാനൽ കടന്ന് ബ്രിട്ടനിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താനായി ബൊലോൺ-സുർ-മെർ പട്ടണത്തിനലേക്ക് പോകുമെന്ന് ഡാർമനിൻ പറഞ്ഞു.

ALSO READ: അറ്റ്ലസ് സൈക്കിൾസ് മുൻ പ്രസിഡന്റ്  സലീൽ കപൂർ  ആത്മഹത്യ ചെയ്തു

അതേസമയം നിയമവിരുദ്ധ കുടിയേറ്റം കൈകാര്യം ചെയ്യുന്നത് ബ്രിട്ടീഷ്, ഫ്രഞ്ച് സർക്കാരുകളുടെ മുൻഗണനയാണ്. കഴിഞ്ഞ ആഴ്ച, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

ALSO READ: വയനാട് ദുരിതബാധിതർക്ക് ആശ്വാസം: ജപ്തി നടപടികളിൽ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചു

യുകെ സർക്കാരിൻ്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഏഴു ദിവസത്തിനിടെ രണ്ടായിരത്തിലധികം പേർ ചെറിയ ബോട്ടുകളിൽ ബ്രിട്ടനിലെത്തിയെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതകളിൽ ഒന്നാണിത്. ഓഗസ്റ്റിൽ ചാനൽ കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News