മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾ ഇനി കേരളത്തിൽ പഠിക്കും. മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
ALSO READ: പൊലീസെത്തിയപ്പോൾ കരച്ചിലും നാടകവും; ഇടുക്കിയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയത് 26 മോഷണക്കേസുകളിൽ പ്രതി
മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട സെന്‍റ് സേവിയേഴ്സ് ഐടിഐയിലാണ് 2023 – 24 വർഷത്തിൽ തന്നെ ഇവർക്ക് പ്രവേശനം നൽകുന്നത്. ഈ 12 വിദ്യാർത്ഥികളെ ജാലകം പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനും അവരുടെ അഡ്മിഷൻ ക്ലോസിങ് നടപടി പൂർത്തിയാക്കുന്നതിനും ട്രെയിനിങ് ഡയറക്ടർക്ക് പ്രത്യേക അനുമതി നൽകി. മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് പ്രവേശനം നൽകുന്നത്.
ALSO READ: സൗത്ത് ഇന്ത്യൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച സിനിമ ‘അനക്ക് എന്തിന്റെ കേടാ ’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here