12 വയസുകാരനെ സൈക്കിൾ ചെയിൻ കൊണ്ട് കഴുത്തുഞെരിച്ച് കൊന്ന മൂന്ന് സുഹൃത്തുക്കൾ പിടിയിൽ. മധ്യപ്രദേശിലെ സിയോനി ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. 16, 14, 11 വയസുള്ള കുട്ടികളെയാണ് പൊലീസ് പിടികൂടിയത്. 12 വയസുകാരനായ സുഹൃത്തിനെ സൈക്കിൾ ചെയിൻ കൊണ്ട് കഴുത്ത് ഞെരിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തതിനു ശേഷം കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ഒരു കവറിലാക്കി ഉപേക്ഷിച്ചു. പ്രതികളായ കുട്ടികളെ ദുർഗുണ പരിഹാര പാഠശാലയിലേക്കയച്ചു. ഒരു സ്ത്രീയാണ് ഈ കവർ കണ്ടെത്തി വിവരം പൊലീസിനെ അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here