കല്ലമ്പലത്തെ 12 വയസ്സുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം കല്ലമ്പലം തെറ്റിക്കുളത്ത് 12 വയസ്സുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം. മാതൃസഹോദരൻ ബിനോയിക്കെതിരെ പൊലീസിൽ പരാതി നൽകി കുടുംബം. വൈഷ്ണവിനെ ബിനോയ്‌ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് അച്ഛമ്മയുടെ ആരോപണം. ബിനോയ്‌ മദ്യപിച്ച് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് സഹോദരിയും കുട്ടിയുടെ മാതാവുമായ ബിൻസി.

Also Read; കൊടുവള്ളി കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്; കവര്‍ച്ച ചെയ്തത് മുക്കുപണ്ടം

ബന്ധുക്കളുടെ ആരോപണത്തിൽ ബിനോയിയെ കല്ലമ്പലം പൊലീസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ 22 നാണ് വൈഷ്ണവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈഷ്ണവ് മരിച്ച ദിവസം ബിനോയിക്കൊപ്പമാണ് വൈഷ്ണവ് വീട്ടിൽ നിന്ന് പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News