രാജസ്ഥാനിൽ പട്ടം കഴുത്തിൽ കുരുങ്ങി; 12കാരന് ദാരുണാന്ത്യം

രാജസ്ഥാനില്‍ പട്ടം കഴുത്തില്‍ കുരുങ്ങി 12കാരന് ദാരുണാന്ത്യം. ചില്ല് ആവരണമുള്ള ചൈനീസ് പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങിയാണ് 12കാരൻ മരിച്ചത്. സമാന രീതിയിലുള്ള അപകടത്തില്‍ സമീപ പ്രദേശങ്ങളിലുള്ള അഞ്ചുപേര്‍ക്ക് കൂടി പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനില്‍ കോട്ട ജില്ലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം ഉണ്ടായത്.

Also read:വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഗുരുരത്നം പുരസ്‌കാരം ഏർപ്പെടുത്തി എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്

അപകടം ഉണ്ടായത് മകര സംക്രാന്തിയോടനുബന്ധിച്ച് പട്ടം പറത്തിയപ്പോഴാണ്. അപകടത്തിൽ അഞ്ചാം ക്ലാസുകാരനായ സുരേന്ദ്ര ഭീല്‍ ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വീടിന് മുകളില്‍ നിന്ന് പട്ടം പറത്തുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Also read:ഉഴുന്നും ഉള്ളിയും ഒന്നും വേണ്ട! ചായയ്‌ക്കൊപ്പം കഴിക്കാന്‍ ഇതാ ഒരു വെറൈറ്റി വട

പ്രദേശത്ത് മകര സംക്രാന്തിക്ക് മുന്‍പ് ചൈനീസ് പട്ടങ്ങള്‍ പറത്തുന്നത് വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് പട്ടം പറത്തിയത്. സമാനമായ സംഭവത്തില്‍ 60കാരന്‍ അടക്കം അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News