ഉത്തര്‍പ്രദേശില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി

ഉത്തര്‍പ്രദേശിലെ ലോനി മേഖലയില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടു പോയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

സഹോദരന്റെ മൊബൈല്‍ പൊട്ടിച്ചതിന് അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന വീട്ടില്‍ നിന്നും ഇറങ്ങിപോയ പെണ്‍കുട്ടി മൊബൈല്‍ അടുത്തുള്ള കടയില്‍ കൊടുത്തു നന്നാക്കിയതിനു ശേഷം തിരിച്ചു വന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ് ഒരു പ്രതി. കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി പെണ്‍കുട്ടിയെ മറ്റൊരു പ്രതിയായ ഹോം ഗാര്‍ഡിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ഇരുവരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പിതാവിനോട് സംഭവം പറയുകയും. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News