മധ്യപ്രദേശില്‍ 12 കാരി ബലാത്സംഗത്തിനിരയായ സംഭവം; നാല് പേര്‍ കസ്റ്റഡിയില്‍

മധ്യപ്രദേശില്‍ 12 കാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍. അര്‍ദ്ധനഗ്നയായി ചോരയൊലിപ്പിച്ച് പെണ്‍കുട്ടി എട്ട് കിലോമീറ്ററോളം സഹായമഭ്യര്‍ത്ഥിച്ച് നടന്നതായി പൊലീസ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചു.

Also read:ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു

മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഹായമഭ്യര്‍ത്ഥിച്ച് നടക്കുന്ന വിഡിയോ ഞെട്ടലോടെയായിരുന്നു ലോകം കണ്ടത്. സംഭവത്തില്‍ 38കാരനായ ഓട്ടോ ഡ്രൈവര്‍ രാകേഷ് ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയിലായി. ഓട്ടോയുടെ സീറ്റില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. പരിശോധനാഫലത്തിന് ശേഷമാകും അറസ്റ്റ് അടക്കമുളള നടപടികളിലേക്ക് നീങ്ങുക.

Also read:മണിപ്പൂര്‍: കലാപം നിയന്ത്രക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ബിജെപി വിട്ട് സിനിമാതാരം രാജ്കുമാര്‍

പെണ്‍കുട്ടി ഏകദേശം എട്ട് കിലോമീറ്ററോളം അര്‍ദ്ധനഗ്നയായി ചോരയൊലിപ്പിച്ച് സഹായത്തിനായി നടന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വഴി പൊലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിക്ക് ഇപ്പോഴും തന്നെയോ തന്റെ കുടുംബത്തെയോ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ഉജ്ജയിന്‍ പൊലീസ് മേധാവി സച്ചിന്‍ ശര്‍മ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ,സംസ്ഥാനത്തുണ്ടായ ക്രൂരത ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര അറിയിച്ചു.

Also read:വളര്‍ത്തുനായ്ക്കള്‍ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവം; നായ്ക്കളുടെ ഉടമ അറസ്റ്റില്‍

എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറ്റവും സുരക്ഷിതമല്ലാത്ത സംസ്ഥാനമായി മധ്യപ്രദേശിനെ ബിജെപി മാറ്റിയതായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ആരോപിച്ചു. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയും അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹായിക്കാന്‍ ആരും തയ്യാറാകാത്തതില്‍ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോ കടുത്ത ആശങ്കയും പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News