ഹോം വർക്ക് ചെയ്തില്ല, ബിഹാറിൽ അധ്യാപകന്റെ ക്രൂര മർദ്ദനത്തിൽ 12 വയസ്സുകാരന് പരിക്ക്

പട്നയിൽ ഹോംവര്‍ക്ക് ചെയ്യാതെ വന്ന കുട്ടിയെ അധ്യാപകൻ ക്രൂരമായി മർദിച്ചു. അധ്യാപകന്റെ അടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരുതര പരിക്ക്. ബിഹാറിലെ ഉമൈറാബാദ് മേഖലയിലുള്ള സ്വകാര്യ സ്‌കൂളിലാണ് ക്രൂരമായ സംഭവമുണ്ടായത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരനായ അമിത് എന്ന കുട്ടി ഇപ്പോള്‍ പട്നയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടര്‍ന്ന് അധ്യാപകനും സ്‌കൂള്‍ മാനേജ്‌മെന്റിനുമെതിരേ പൊലീസ് കേസെടുത്തു. നവംബര്‍ 13-നായിരുന്നു സംഭവമുണ്ടായത്. ഹോംവര്‍ക്ക് ചെയ്യാതെ വന്നതിന് അധ്യാപകന്‍ അമിതിനെ വടികൊണ്ട് അടിച്ചു. ഇതിനിടെ കുട്ടിയുടെ ഇടതുകണ്ണിന് അടികൊള്ളുകയായിരുന്നു.

വീട്ടിലെത്തിയശേഷം കണ്ണിന് വേദനയുണ്ടെന്ന് കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പരിക്ക് സാരമായതിനാല്‍ കൂടുതല്‍ വിദഗ്ധ പരിചരണത്തിനായി കുട്ടിയെ പട്ന ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. കണ്ണിനേറ്റ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍മാർ പറയുന്നത്.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അര്‍വാള്‍ എസ്പി രാജേന്ദ്ര കുമാര്‍ ഭീല്‍സെയ്ദ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News