ഏഷ്യൻ ഗെയിംസ്; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണ നേട്ടം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇരുപതാം സ്വർണ നേട്ടം. സ്ക്വാഷ് മിക്സഡ് ഡബിൾസ് ഇനത്തിലാണ് ഇന്ത്യൻ സഖ്യം സുവർണനേട്ടം കുറിച്ചത്. മലയാളി താരം ദീപിക പള്ളിക്കൽ – ഹരീന്ദര്‍ പാല്‍ സിങ് എന്നിവരുടെ സഖ്യമാണ് സ്വർണം നേടിയത് . ഫൈനലില്‍ മലേഷ്യയെ 2-0ന് കീഴടക്കിയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം.

Also read:സാത്ത് ഫേര ചെയ്തില്ലെങ്കിൽ വിവാഹം അസാധു; ഉത്തരവുമായി അലഹബാദ് ഹൈക്കോടതി

വനിതകളുടെ ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തിൽ ഇന്ത്യൻ സഖ്യം സ്വർണം നേടിയിരുന്നു. ജ്യോതി സുരേഖ, അദിതി സ്വാമി, പർനീത് കൗർ എന്നിവരടങ്ങുന്ന ടീം ഫൈനലിൽ ചൈനീസ് തായ്പേയ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് സ്വർണം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News