കെഎസ്‌ആർടിസിക്ക്‌ 20 കോടികൂടി അനുവദിച്ചു

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കഴിഞ്ഞ ആഴ്‌ചയിൽ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30 കോടി നൽകി.

ALSO READ: ‘കേരളം തകരുന്നെങ്കില്‍ തകരട്ടെ ബിജെപിയെ എതിര്‍ക്കാന്‍ ഇല്ല’ എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്: മുഖ്യമന്ത്രി
ഈ മാസം 121 കോടി രൂപയാണ്‌ കോർപറേഷന്‌ സംസ്ഥാന സർക്കാർ നൽകിയത്‌. ഒമ്പത്‌ മാസത്തിനുള്ളിൽ 1350 കോടിയും. ഈവർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടി രൂപയാണ്‌. രണ്ടാം പിണറായി സർക്കാർ 5054 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 9990 കോടി രൂപയാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടി രൂപയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News